ഡബ്ലിന്‍ : ഇന്ന് മുതല്‍ അയർലൻഡിൽ പുതുക്കിയ ട്രെയിന്‍ ടൈംടേബിളുകള്‍ പ്രാബല്യത്തില്‍ . ഡാര്‍ട്ടിലും മറ്റ് മേഖലകളിലും സെപ്തംബറില്‍ അവതരിപ്പിച്ച പ്രത്യേക ശരത്കാല ടൈംടേബിള്‍ അവസാനിപ്പിച്ചാണ് പഴയ സമയങ്ങളിലേക്ക് മടങ്ങുന്നത്.
കോര്‍ക്ക് വഴി മാലോയ്ക്കും കോബ്/മിഡില്‍ട്ടണിനും ഇടയിലെ പീക്ക്-ടൈം ഡയറക്ട് സര്‍വീസുകളിലാണ് മാറ്റങ്ങള്‍ വരുന്നത്. ഈ വര്‍ഷമാദ്യം തുറന്ന കെന്റ് സ്റ്റേഷനിലെ പുതിയ പ്ലാറ്റ്ഫോം ആറും ഉപയോഗിക്കും.
ഡബ്ലിനിനും കോര്ക്കിനുമിടയിലെ റൂട്ടുകളിലെ ചില ഇന്റര്‍മീഡിയറ്റ് സ്റ്റേഷനുകളിലും പോര്‍ട്ട്ലീഷ് , വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക്, ട്രെലി, ഗോള്‍വേ, വെസ്റ്റ്പോര്‍ട്ട്, മെയ്നൂത്ത്, ലോങ്ഫോര്‍ഡ് എന്നിവയ്ക്കിടയിലുള്ള റൂട്ടുകളിലും ഗോള്വേയ്ക്കും ലിമെറിക്കിനും ഇടയിലുള്ള സര്‍വീസുകളിലും പുതുക്കിയ സമയക്രമം വരും. പൂര്‍ണ്ണ ടൈംടേബിളുകള്‍ ഐറിഷ്റെയില്, ലാണ്റോഡ് ഏറാന്‍ ആപ്പിലും ലഭ്യമാണ്.

