ഡബ്ലിൻ: ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിച്ച് ഊബർ ടാക്സി ഡ്രൈവർമാർ. പുതുതായി അവതരിപ്പിച്ച ഫിക്സ്ഡ് റേറ്റ് സംവിധാനത്തിനെതിരെ വ്യാഴാഴ്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ടാക്സി ഡ്രൈവർമാർ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു പ്രതിഷേധം. ഇത് വലിയ ഗതാഗത തടസ്സത്തിന് കാരണമാകുകയും യാത്രികർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയിരത്തിലധികം ഡ്രൈവർമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
Discussion about this post

