ഡബ്ലിന്‍ : അയര്‍ലൻഡില്‍ ഫ്ളൂ പടരുന്നു . ഇതിന്റെ പശ്ചാത്തലത്തിൽ കർശന മുന്നറിയിപ്പുകളാണ് ആരോഗ്യവിദഗ്ധർ നൽകുന്നത് .സാദാ ജലദോഷമാണെന്ന് കരുതി പനിയെ അവഗണിക്കുന്നത് സ്ഥിതി മോശമാകാന്‍ ഇടവരുത്തുമെന്ന് ഡോക്ടർമാർ പറയുന്നു.
ജലദോഷത്തിന്റെയും പനിയുടെയും ഏറ്റവും സാധാരണമായ ലക്ഷണമാണ് ചുമ. വിറയല്‍, ക്ഷീണം, ശരീരവേദന എന്നിവ പനിയുടെ ലക്ഷണങ്ങളാണ്.ചിലപ്പോള്‍ മാത്രമേ ഇത് ജലദോഷമുള്ളവരില് കണ്ടുവരാറുള്ളൂ.
രോഗ ബാധയില്‍ നിന്നും ഒഴിവാകാൻ കൃത്യമായ വ്യായാമം , പ്രതിരോധശേഷി വർധിപ്പിക്കൽ എന്നിവയൊക്കെ ഉൾപ്പെടുന്നുണ്ട്. അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ അടങ്ങിയ ആഹാരങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
പഴങ്ങള്‍,പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പ്,വിത്തുകള്‍, മത്സ്യം, മാംസം ,സസ്യാധിഷ്ഠിത ബദലുകള്‍ പോലുള്ള പ്രോട്ടീന്‍ ഉറവിടങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോബയോട്ടിക്കുകള്‍ , ലാക്ടോബാസിലസ് ,ബിഫിഡോബാക്ടീരിയം എന്നിവയും ശരീരത്തിന് ആവശ്യമാണ്.
പുകവലി, അമിതമായ മദ്യപാനം എന്നിവ രോഗപ്രതിരോധ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. രാത്രിയില്‍ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറക്കം വേണമെന്നും വിദഗ്ദ്ധര്‍ പറയുന്നു. വാക്സിനേഷനും വളരെ പ്രധാനമാണ്. കൈ കഴുകുന്നതും മാസ്ക് ധരിക്കുന്നതും പ്രതിരോധ നടപടികള്‍ക്കൊപ്പം ജലദോഷത്തില്‍ നിന്നും പനിയില്‍ നിന്നും സുരക്ഷ നല്‍കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

