കോ ടിപ്പററിയിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് മരണം. ഞായറാഴ്ച പുലർച്ചെ 1.10 ന് ക്ലോൺമെലിൽ ഉണ്ടായ അപകടത്തിൽ 30 കാരൻ മരിച്ചു .
ശനിയാഴ്ച്ച കോ ടിപ്പററിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വൈകുന്നേരം 6 മണിക്ക് ബല്ലിനുണ്ടിയിലെ കില്ലീനിലെ പ്രാദേശിക റോഡിലാണ് അപകടമുണ്ടായത്.രണ്ടാമത്തെ കാറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളെ ക്ലോൺമെലിലെ ടിപ്പററി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടേ പരിക്കുകൾ സാരമുള്ളതല്ല
ഫ്രാങ്ക് ഡ്രോഹാൻ റോഡിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കാഹിർ റോഡ് റൗണ്ട്എബൗട്ട് മുതൽ N24 ലെ ഹേവുഡ് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് അടച്ചു.
കോ ടിപ്പററിയിൽ നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് രണ്ട് പുരുഷന്മാർ വെവ്വേറെ മരിച്ചു.

