ഡബ്ലിൻ: അർലൻഡിൽ അനധികൃതമായി കൈവശം സൂക്ഷിച്ച പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 6,22,000 യൂറോയുടെ പണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് പണം പിടിച്ചെടുത്തത്. ഓപ്പറേഷൻ താരയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. 30 വയസ്സുള്ള വ്യക്തിയും 40 വയസ്സുള്ള രണ്ട് പേരുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

