ഡബ്ലിന്‍ : യു കെയില്‍ നിന്നുള്ള സ്കാം കോള്‍ തട്ടിപ്പ് തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍. അടുത്തിടെ യു കെയില്‍ നിന്നും സ്കാം കോളുകള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു.യു കെ +44 നമ്പറുകളില്‍ നിന്നാണ് സ്കാം ഫോണ്‍ കോളുകള്‍ തുടര്‍ച്ചയായി ലഭിച്ചിരുന്നത്.
സ്വകാര്യ കമ്പനികൾ, ബാങ്കുകള്‍ മറ്റ് ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെയൊക്കെ പേരിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തേടിയാണ് കോളുകള്‍ വന്നത്.ഓണ്‍ലൈന്‍ ഷോപ്പിംഗുകളിലും മറ്റും വര്‍ദ്ധനവ് ഉള്ളതിനാല്‍, ക്രിസ്മസിന് മുമ്പുള്ള ആഴ്ചകളില്‍ തട്ടിപ്പ് വർധിക്കുമെന്നാണ് സൂചന .
ഓട്ടോമേറ്റഡ് വോയ്സുകളും ലൈവ് സ്കാമര്മാരുമാണ് തട്ടിപ്പിന് പുറകില്‍.ഇത്തരം സ്കാം കോളുകള്‍ തടയുന്നതിനും , ജനങ്ങളെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി ‘വോയ്സ് ഫയര്വാള്’ പുറത്തിറക്കുമെന്ന് കമ്മീഷന് ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേഷന് (കോംറെഗ്) പ്രസ്താവനയില്‍ അറിയിച്ചു.അടുത്ത വര്‍ഷം ആദ്യ പകുതിയോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരും.
കോള്‍ സിഗ്നലിംഗ് ഡാറ്റയുടെ അസാധാരണമായ പാറ്റേണുകള്‍, ട്രാഫിക്കിന്റെ അളവ്, കോളിന്റെ ഉറവിടം എന്നിവ കണ്ടെത്തുന്നതിന് വിപുലമായ റിയല്‍ ടൈം കോള്‍ ഡാറ്റ അനലിറ്റിക്സും മെഷീന് ലേണിംഗും ‘വോയ്സ് ഫയര്വാള്’ ഉപയോഗിക്കും.

