- കോറിൻ വുഡ്സ് കുരിശുമല തീർത്ഥാടനം ഈ മാസം
- കുത്തേറ്റ് മരിച്ച യുക്രെയ്ൻ വംശജന്റെ സംസ്കാരം ചൊവ്വാഴ്ച
- അഭിഷേകാഗ്നി ത്രിദിന ബൈബിൾ കൺവെൻഷൻ മെയിൽ
- ചൂടിന് ശമനം; വരാനിരിക്കുന്നത് തണുപ്പിന്റെ നാളുകൾ
- ഡബ്ലിനിൽ പിടിച്ചെടുത്തത് 350 ഇ- സ്കൂട്ടറുകൾ
- ഐ എസ് ഡി കസ്റ്റമർ സർവീസ് പോർട്ടലിൽ മാറ്റം
- കോർക്ക് സിറോ മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റിയുടെ നോമ്പ് ധ്യാനം 29 മുതൽ
- തിരുവനന്തപുരത്ത് സുധീര് കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും ; കൃഷ്ണകുമാറിനെ കളത്തിലിറക്കാൻ ബിജെപി
Author: sreejithakvijayan
ഡബ്ലിൻ: പ്രമുഖ ചാരിറ്റി സംഘടനയായ എലോണിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്ന വയോധികരുടെ എണ്ണത്തിൽ വർധന. സംഘടന പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നത്. സഹായം അഭ്യർത്ഥിച്ചവരുടെ എണ്ണം റെക്കോർഡ് നമ്പറിലേക്ക് എത്തിയെന്നാണ് സംഘടന വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വയോജന-ഭവന നിർമ്മാണ സഹമന്ത്രി കീരൻ ഒ’ഡോണൽ ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. 2024 ൽ 44,000 വയോധികരാണ് എലോണിൽ നിന്നും സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ആരോഗ്യം, പാർപ്പിടം, സാമ്പത്തികം മുതലായ ബുദ്ധിമുട്ടുകൾക്ക് സഹായം തേടിയവരാണ് ഇവരിൽ ഏറിയ പങ്കും. ഇവരിൽ 11,000 പേരുടെ ആവശ്യങ്ങൾ എലോൺ വിലയിരുത്തി. ഇവരിൽ 52 ശതമാനം പേർ കടുത്ത ഏകാന്തത അനുഭവിക്കുന്നവർ ആയിരുന്നു. 2023 ൽ ഇത് 58 ശതമാനം ആയിരുന്നു.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. 20 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 21 ന് ഉണ്ടായ സംഭവങ്ങളിലാണ് അറസ്റ്റ്. രത്ത്‌കെയിലിന് സമീപം കിൽകൂളിൽ ആയിരുന്നു അക്രമ സംഭവം ഉണ്ടായത്. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. തോക്കുപയോഗിച്ച് ആയിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ 40 കാരന് സാരമായി പരിക്കേറ്റിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം പിന്നീട് ആശുപത്രി വിടുകയായിരുന്നു. ഒരു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡബ്ലിൻ: അയർലൻഡിൽ വിവിധ ഇൻഷൂറൻസ് കമ്പനികളുടെ പുതുക്കിയ ഹെൽത്ത് ഇൻഷൂറൻസ് നിരക്ക് പ്രാബല്യത്തിൽ. ഇന്നലെ മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്. വിഎച്ച്‌ഐ, ഐറിഷ് ലൈഫ് ഹെൽത്ത്, ലയ തുടങ്ങിയ കമ്പനികളാണ് ഹെൽത്ത് ഇൻഷൂറൻസ് നിരക്ക് വർധിപ്പിച്ചത്. വിഎച്ച്‌ഐയും ഐറിഷ് ലൈഫ് ഹെൽത്തും ഇൻഷൂറൻസ് നിരക്കിൽ മൂന്ന് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ലയയുടെ ഇൻഷൂറൻസ് നിരക്കിൽ 4.5 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. പുതിയ ഇൻഷൂറൻസ് ഉടമകൾക്കാണ് ഈ നിരക്കുകൾ ബാധകമാകുക.
കോർക്ക്: വെസ്റ്റ് കോർക്കിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ഉണ്ടായ ചട്ടലംഘനത്തിന് ഉയിസ് ഐറാന് പിഴ. നാലായിരം യൂറോയാണ് ഉയിസ് ഐറാന് പിഴ ചുമത്തിയത്. വെസ്റ്റ്‌കോർക്കിലെ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ചട്ടലംഘനമാണ് ഉയിസ് ഐറാന് വിനയായത്. പ്ലാന്റിലെ സെപ്റ്റിക് ടാങ്കിൽ നിന്നും അതിശക്തമായ ദുർഗന്ധം വമിച്ചിരുന്നു. ഇത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഈച്ചകളുടെയും പ്രാണികളുടെയും ശല്യത്തെ തുടർന്ന് വീടുകളിൽ നിന്നും പ്രദേശവാസികൾക്ക് മാറിത്താമസിക്കേണ്ടതായി വന്നു. ദുർഗന്ധം വമിച്ചതോടെ പ്രദേശത്തെ പാർക്ക് അടച്ചിടേണ്ടി വന്നിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് വൻ തുക പിഴയായി ചുമത്തിയത്.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. വിവിധ കൗണ്ടികളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആമി കൊടുങ്കാറ്റ് കരതൊടുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുന്നത്. സമാന കാലാവസ്ഥ നാളെയും തുടരും. മഴയുടെ പശ്ചാത്തലത്തിൽ കൗണ്ടി കെറിയിൽ ഓറഞ്ച് വാണിംഗ് പുറപ്പെടുവിച്ചു. കൊണാക്ട്, മുൻസ്റ്റർ, കാവൻ, ഡൊണഗൽ, ലോംഗ്‌ഫോർഡ് എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. എല്ലാ കൗണ്ടികളിലും രാവിലെ ആറ് മുതൽ നിലവിൽ വരുന്ന വാണിംഗ് രാത്രി എട്ട് മണിവരെ തുടരും. ആമി കൊടുങ്കാറ്റ് ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. ഇതിന് പുറമേ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം. ശക്തമായ മഴ വാഹന യാത്രികരുടെ കാഴ്ച മറച്ചേക്കാം. അതിനാൽ ജാഗ്രത വേണം. നാളെ ആൻഡ്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ടെറി എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഏർപ്പെടുത്തി.
മയോ: കൗണ്ടി മയോയിൽ മലയാളി യുവാവിന് നേരെ ആക്രമണം. യുവാവിന് നേരെ അക്രമിസംഘം പടക്കം എറിഞ്ഞു. സംഭവത്തിൽ പരിക്കേൽക്കാതെ വളരെ അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയ്ക്കായിരുന്നു സംഭവം. കാസിൽബാറിലെ ഗാരിഡഫ് എക്‌സ്എൽ ഷോപ്പിന് സമീപം ആയിരുന്നു സംഭവം ഉണ്ടായത്. നാലംഗ സംഘമാണ് ആക്രമിച്ചത് എന്നാണ് യുവാവിന്റെ മൊഴി. സംഭവ സമയം മറ്റൊരു ഐറിഷ് പൗരൻ സ്ഥലത്ത് ഉണ്ടായിരുന്നു. ഇയാളും സമീപ വാസികളും യുവാവിന്റെ രക്ഷയ്ക്കായി എത്തുകയായിരുന്നു. വംശീയ ആക്രമണം ആയിരുന്നു ഉണ്ടായത് എന്നാണ് യുവാവ് പറയുന്നത്.
ഡബ്ലിൻ/ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർക്ക് ഇനി മുതൽ ഫിസിക്കൽ അറൈവൽ കാർഡുകൾ ഇഷ്യൂ ചെയ്യില്ല. ഇന്നലെ മുതൽ രാജ്യത്ത് എത്തുന്നവർക്ക് ഇത്തരം കാർഡുകൾ അനുവദിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ വ്യക്തമാക്കുന്നത്. ഒസിഐ കാർഡ് ഉടമകൾക്കും ഈ മാറ്റം ബാധകമാണ്. ഇന്ത്യയിലേക്ക് പോകുന്നവർ ഇതിന് മുൻപായി ഇ-അറൈവൽകാർഡ് പൂരിപ്പിച്ച് നൽകണം.
ഡബ്ലിൻ: അയർലൻഡിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് 14 കൗണ്ടികളിൽ നാളെ യെല്ലോ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. യെല്ലോ വാണിംഗ് നാളെ രാവിലെ ആറ് മണി മുതൽ കൗണ്ടികളിൽ നിലവിൽവരും. രാത്രി 8 മണി വരെയാണ് മുന്നറിയിപ്പ് . മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും ചില പ്രദേശങ്ങളിൽ സാധ്യതയുണ്ട്. മഴ വാഹന യാത്രയ്ക്കിടെ കാഴ്ച മറച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണം.
ലിമെറിക്ക്: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ കിടക്കകൾ ലഭിക്കാത്ത രോഗികളുടെ എണ്ണം വീണ്ടും നൂറ് കടന്നു. കിടക്കകളുടെ അഭാവത്തെ തുടർന്ന് 105 പേർക്കാണ് ആശുപത്രിയിൽ ട്രോളികളിൽ ചികിത്സ നൽകുന്നത്. ഇവരിൽ 40 രോഗികൾ എമർജൻസി വിഭാഗത്തിലും ബാക്കിയുള്ളവർ വാർഡുകളിലുമാണ് ചികിത്സയിൽ ഉള്ളത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 472 രോഗികൾ രാജ്യവ്യാപകമായി ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്. ഇതിൽ 311 രോഗികൾ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 161 പേർക്ക് ട്രോളികളിൽ വാർഡുകളിലാണ് ചികിത്സ നൽകുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്ക് കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സ തേടുന്നത് കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ആണ്. 57 പേർ. ഇവരിൽ 43 പേർ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിലുള്ളത് എന്ന് ഐൻഎംഒ വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിന്റെ ജിഡിപിയിൽ വളർച്ച പ്രവചിച്ച് ഇവൈ. ഈ വർഷം ജിഡിപിയിൽ 9 ശതമാനത്തിന്റെ വളർച്ചയാണ് ഇവൈ പ്രവചിച്ചിരിക്കുന്നത്. ഈ വർഷം രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ 3.2 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നും ഇവൈ വ്യക്തമാക്കുന്നു. 2026 ൽ 2.6 ശതമാനത്തിന്റെ സാമ്പത്തിക വളർച്ച രാജ്യം കൈവരിക്കുമെന്നും ഇവൈ പ്രവചിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളാണ് അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയെ അനുകൂലമായി സ്വാധീനിച്ചിട്ടുള്ളത്. ഈ വർഷം ആദ്യം ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് നിരക്കുകളുടെ ആഘാതം മറികടക്കാൻ ബഹുരാഷ്ട്ര കമ്പനികൾ മത്സരിച്ചു. ഇത് കയറ്റുമതി അസാധാരണമാം വിധം വർധിക്കാൻ ഇടയായി. ഇതാണ് സാമ്പത്തിക വളർച്ചയ്ക്ക് കാരണം ആയത്. ഈ വർഷവും അടുത്ത വർഷവും പണപ്പെരുപ്പം 2 ശതമാനം ആയി തുടരുമെന്നും ഇവൈ വ്യക്തമാക്കുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
