കോർക്ക്: കോർക്കിൽ കുത്തേറ്റ് കൊല്ലപ്പെട്ട യുക്രെയ്ൻ വംശജൻ ഒലെക്സാണ്ടർ ഷിവ്റ്റ്സ്കിയുടെ സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഭാര്യ വിക്ടോറിയ ആണ് സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കോർക്കിൽ അടുത്ത ചൊവ്വാഴ്ചയാണ് മൃതദേഹം സംസ്കരിക്കുക.
തിങ്കളാഴ്ച (മാർച്ച് 23) രാവിലെ 10 മണിയ്ക്ക് കോർക്കിലെ ഷാൻഡൻ സ്ട്രീറ്റിലുള്ള കഫ്ലാൻസ് ഫ്യൂണറൽ ഹോമിൽ മൃതദേഹം എത്തിയ്ക്കും. കുടുംബാംഗങ്ങൾ എത്തി ചേർന്നതിന് ശേഷം ആറ് മണിയ്ക്ക് പ്രാർത്ഥനകൾ നടക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് നോർത്ത് കത്തീഡ്രലിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കും. തുടർന്ന് കോർക്കിലെ കിൽക്കുള്ളിയിലുള്ള സെന്റ് കാതറിൻസ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
Discussion about this post

