ഡബ്ലിൻ: അയർലൻഡിൽ കടുത്ത ചൂടിന് ശമനം ആകുന്നു. അടുത്തവാരം രാജ്യത്ത് അതികഠിനമായ തണുപ്പിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അടുത്ത രണ്ട് ദിവസം കൂടി രാജ്യത്ത് അന്തരീക്ഷ താപനില ഉയർന്ന് തന്നെ തുടരും.
ഈ മാസത്തെ തന്നെ ഏറ്റവും തണുപ്പേറിയ ദിവസങ്ങളാണ് അടുത്ത ആഴ്ച വരാനിരിക്കുന്നത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച വാണിംഗ് ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല.
Discussion about this post

