Author: sreejithakvijayan

ഡബ്ലിൻ: ഐറിഷ് ഫ്‌ളോട്ടിലയിലെ ആക്ടിവിസ്റ്റുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രായേൽ സേന വേർതിരിച്ചതായി വെളിപ്പെടുത്തൽ. മടങ്ങിയെത്തിയ ഡയർമുയിഡ് മാക് ദുബ്‌ഗ്ലൈസ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. ശുദ്ധജലം പോലും നൽകാതെ ദിവസങ്ങളോളമാണ് തങ്ങൾക്ക് ജയിയിൽ താമസിക്കേണ്ടിവന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലിലാക്കുന്നതിന് മുന്നോടിയായി ഇസ്രായേൽ സേനാംഗങ്ങൾ തങ്ങളുടെ മതം ചോദിച്ചതായി ദുബ്‌ഗ്ലൈസ് പറഞ്ഞു. ക്രിസ്ത്യാനി ആണോ മുസ്ലീം ആണോ എന്ന് അവർ ചോദിച്ചു. തുടർന്ന് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും വേവ്വേറെ സെല്ലുകളിലാക്കി. 15 പേർ അടങ്ങിയ സെല്ലിൽ ആയിരുന്നു തന്നെ പാർപ്പിച്ചത്. ടോയ്‌ലറ്റ് വെള്ളം ഒഴുകുന്ന ഒരു ടാപ്പ് മാത്രമായിരുന്നു സെല്ലിൽ ഉണ്ടായിരുന്നത്. ആറ് ദിവസം ശുദ്ധജലം ലഭിക്കാതെ തങ്ങൾ തടവിൽ കഴിഞ്ഞു. കുളിക്കാൻ പോലുമുള്ള അനുവാദം നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഉപഭോക്തൃ വിലക്കയറ്റം വർധിച്ചു. 2 ശതാമനത്തിൽ നിന്നും 2.7 ശതമാനത്തിലേക്കാണ് സെപ്തംബറിൽ വിലക്കയറ്റം വർധിച്ചത്. കഴിഞ്ഞ 18 മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. 2024 മാർച്ചിൽ വിലക്കയറ്റ നിരക്ക് 2.9 ശതമാനം ആയിരുന്നു. ഇതിന് ശേഷം ഏറ്റവും ഉയർന്ന നിരക്കിൽ എത്തുന്നത് ഇപ്പോഴാണെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നൽകുന്ന വിവരം. കഴിഞ്ഞ 12 മാസത്തിനിടെ വിലക്കയറ്റം ഏറ്റവും കൂടുതലായി പ്രതിഫലിച്ചിരിക്കുന്നത് ഫുഡ് ആൻഡ് നോൺ- ആൽക്കഹോളിക് ബിവറേജസ് സെക്ടറിൽ ആണ്. മേഖലയിൽ വിലകൾ 4.7 ശതമാനം ഉയർന്നിട്ടുണ്ട്. മാസം, ചോക്കലേറ്റ്, പാൽ, ചീസ്, മുട്ട, ബ്രെഡ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മിനറൽ വാട്ടർ എന്നീ ഉത്പന്നങ്ങൾക്ക് വലിയ തോതിൽ ആയിരുന്നു വില ഉയർന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ സ്ഥിരതയുള്ള കാലാവസ്ഥ തുടരും. ഈ വാരാന്ത്യവും അടുത്ത വാരവും തെളിഞ്ഞ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനമാണ് അയർലൻഡിൽ നിലവിലെ കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. അതേസമയം വാരാന്ത്യങ്ങളിൽ മഴ മാറി നിൽക്കുന്നത് ആളുകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ ആഴ്ച ചില ദിവസങ്ങളിൽ അന്തരീക്ഷ താപനില 15 ഡിഗ്രി സെൽഷ്യസിന് മുകളിൽ അനുഭവപ്പെടും. ഇന്ന് ഉൾസ്റ്റർ, നോർത്ത് കൊണാച്ച്റ്റ് എന്നിവിടങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെടും.

Read More

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും ചോദിക്കുന്ന വില ( ആസ്‌കിംഗ് പ്രൈസ്) യുടെ വളർച്ചയുടെ വേഗത കുറയുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം മൂന്നാം പാദത്തിൽ ദേശീയ തലത്തിൽ വീടുകളുടെ ചോദിക്കുന്ന വില 5.7 ശതമാനം ആയി വർധിച്ചു. ഡബ്ലിനിൽ 4.8 ശതമാനത്തിന്റെയും ഡബ്ലിന് പുറത്ത് 6.2 ശതമാനത്തിന്റെയും വളർച്ചയാണ് ഈ വർഷം മൂന്നാം പാദത്തിൽ ചോദിക്കുന്ന വിലയിൽ ഉണ്ടായിട്ടുള്ളത്. ബാങ്ക് ഓഫ് അയർലൻഡിന്റെ മൈ ഹോം വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഈ വർഷം മൂന്നാം പാദത്തിൽ വീടിന്റെ ശരാശരി ചോദിക്കുന്ന വില എന്നത് 3,85,000 യൂറോ ആണ്. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 0.4 ശതമാനം കുറവാണ്. 2025ൽ വിറ്റഴിക്കപ്പെട്ട ശരാശരി റെസിഡൻഷ്യൽ പ്രോപ്പർട്ടിയുടെ വില 426,000 യൂറോ ആയിരുന്നു, ഇത് ശരാശരി വരുമാനമായ 53,000 യൂറോയുടെ ഇരട്ടിയാണെന്നും മൈ ഹോമിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ റീട്ടെയിൽ, ബാർ ജീവനക്കാർ വ്യാപകമായി വാക്കാലുള്ള അധിക്ഷേപങ്ങൾക്ക് ഇരയാകുന്നതായി കണ്ടെത്തൽ. മാൻഡേറ്റ് ട്രേഡ് യൂണിയൻ അംഗങ്ങളിൽ നടത്തിയ സർവ്വേയിലാണ് നിർണായക കണ്ടെത്തൽ. വാക്കാലുള്ള അധിക്ഷേപങ്ങൾക്ക്  ഇരയായിട്ടുള്ളതായി സർവ്വേയിൽ പങ്കെടുത്ത 66 ശതമാനം പേരും വെളിപ്പെടുത്തി. 1200 പേരിൽ ആയിരുന്നു സർവ്വേ. ഇതിൽ മൂന്നിൽ രണ്ട് ഭാഗം ആളുകളും ജോലിയ്ക്കിടെ മറ്റുള്ളവരുടെ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി. നാലിൽ ഒന്ന് പേർ ശാരീരത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഭീഷണി നേരിട്ടതായി വെളിപ്പെടുത്തി. ജോലിയ്ക്കിടെ മർദ്ദനം നേരിടേണ്ടിവന്നതായി 11 ശതമാനം പേർ വ്യക്തമാക്കിയിട്ടുണ്ട്.

Read More

ലിമെറിക്ക്: ലിമെറിക്കിലെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ മൂന്നിന് ആയിരുന്നു സംഭവം. ലിമെറിക്ക് സിറ്റിയിലെ ഒ കോനൽ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽവച്ചാണ് യുവാവിന് മർദ്ദനമേറ്റത്. 30 വയസ്സുകാരൻ ആയിരുന്നു ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. 30 കാരൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പുതിയ ഗാർഹിക പീഡന അഭയകേന്ദ്രം തുറക്കുന്നു. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് തണലൊരുക്കുകയാണ് പുതിയ അഭയകേന്ദ്രത്തിന്റെ ലക്ഷ്യം. ചാരിറ്റിയായ സോനാസാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഗാർഹിക പീഡനത്തിന് ഇരയാകുന്ന 36 കുടുംബങ്ങൾക്ക് പ്രതിവർഷം അഭയകേന്ദ്രം വഴി പിന്തുണ നൽകും. അന്തേവാസികളെ പരിചരിക്കുന്നതിനായി 14 ജീവനക്കാരെയാണ് ഇവിടെ നിയമിക്കുന്നത്. ഇതിൽ കുട്ടികൾക്കും മുതിർന്നവർക്കും സഹായം നൽകുന്നതിനായി പ്രത്യേകം പ്രത്യേകം ആളുകൾ ഉണ്ടാകും. സെപ്തംബറിൽ ഓൾവേയ്‌സ് ഹിയർ എന്ന പേരിൽ ചാരിറ്റി ഒരു ക്യാമ്പെയ്ൻ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിനിൽ അഭയകേന്ദ്രം ഒരുക്കുന്നത്. കുവാനാണ് അഭയകേന്ദ്രത്തിനുളള സാമ്പത്തിക പിന്തുണ നൽകുന്നത്.

Read More

ഡബ്ലിൻ: എൻജിഒ ആയ റുഹാമയുമയുമായി ബന്ധപ്പെടുന്ന മനുഷ്യക്കടത്തിന് ഇരയായവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംഘടനയുമായി ബന്ധപ്പെട്ടവരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന സൂചന കൂടിയാണ് ഇത് നൽകുന്നത്. വേശ്യാവൃത്തി, സെക്‌സ് ട്രാഫിക്കിംഗ്, ലൈംഗിക ചൂഷണം എന്നിവയാൽ ബാധിക്കപ്പെട്ടവർക്ക് സഹായം നൽകുന്നതിനായി രൂപീകരിച്ച സംഘടനയാണ് റുഹാമ. 2024ൽ ലൈംഗിക ചൂഷണത്തിനായി മനുഷ്യക്കടത്തിന് ഇരയായ 216 പേർക്ക് സംഘടന പിന്തുണ നൽകി. വേശ്യാവൃത്തിക്ക് ഇരയായ 282 പേർ ആയിരുന്നു റുഹാമയുടെ സഹായം തേടിയത്. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വേശ്യാവൃത്തിയ്ക്ക് ഇരയായവരുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. മനുഷ്യക്കടത്തിന് ഇരയായവരിൽ ഭൂരിഭാഗവും നൈജീരിയയിൽ നിന്നുള്ളവരാണ്. 131 പേർ. സിംബാബ്വെയിൽ നിന്നുള്ള 18 പേരും, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 14 പേരും മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ട്.

Read More

ഡബ്ലിൻ: അമിത മത്സ്യബന്ധനം നടത്തുന്ന രാജ്യങ്ങൾക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. അംഗങ്ങളല്ലാത്ത രാജ്യങ്ങൾ അമിതമായി അയല മത്സ്യത്തെ പിടിക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. അയർലൻഡിലെ ഏറ്റവും മൂല്യമേറിയ മത്സ്യസമ്പത്താണ് അയല. കഴിഞ്ഞ ആഴ്ച അടുത്ത വർഷത്തേയ്ക്ക് അയല പിടിയ്ക്കുന്നത് 70 ശതമാനം കുറയ്ക്കണമെന്ന് കമ്മീഷനോട് ഇന്റർണാഷണൽ കൗൺസിൽ ഫോർ ദി എക്‌സ്‌പ്ലോറേഷൻ ഓഫ് ദി സീ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് ഐറിഷ് മത്സ്യബന്ധന മേഖലയ്ക്ക് 60-80 മില്യൺ യൂറോ വരെ നഷ്ടമുണ്ടാക്കുമെന്ന് കണക്കാക്കപ്പെടുന്നു. വരാനിരിക്കുന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിൽ രണ്ട് വർഷത്തേയ്ക്ക് അയല പിടിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് പറഞ്ഞു. മത്സ്യങ്ങളെ പിടിക്കുന്ന നിരക്ക് ഐസിഇഎസ് നിർദ്ദേശിക്കുന്ന പരിധിയായി കുറയ്ക്കണം. ഇത് അടിയന്തിര ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഹോട്ടൽ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് പ്ലാനിംഗ് അതോറിറ്റി. എമോൺ വാട്ടേഴ്‌സിന്റെ സ്‌റെറ്റിയൂ ഹോട്ടൽ ഗ്രൂപ്പ് നൽകിയ അപേക്ഷയാണ് തള്ളിയത്. ഡബ്ലിൻ 2 ലെ ബാഗ്ഗട്ട് സ്ട്രീറ്റ് ലോവറിലാണ് പുതിയ പദ്ധതി ഉദ്ദേശിച്ചിരുന്നത്. 113 ബെഡ്‌റൂമുകളുള്ള ഹോട്ടലാണ് പ്രദേശത്ത് ഗ്രൂപ്പ് നിർമ്മിക്കുന്നത്. ഇതിനായുള്ള അനുമതി ആവശ്യപ്പെട്ട് ആദ്യം പ്ലാനിംഗ് കമ്മീഷൻ മുൻപാകെ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് തള്ളുകയായിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് ആഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. പിന്നീട് ഡബ്ലിൻ സിറ്റി കൗൺസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽഗ്രൂപ്പ് പ്ലാനിംഗ് അതോറിറ്റിയ്ക്ക് അപേക്ഷ നൽകിയത്.

Read More