Author: sreejithakvijayan

ടിപ്പററി: സ്വകാര്യ റേസ്‌കോഴ്‌സായ തർലസ് റേസ്‌കോഴ്‌സ് അടച്ച് പൂട്ടി. സാമ്പത്തിക പ്രയാസങ്ങളെ തുടർന്നാണ് റേസ്‌കോഴ്‌സ് അടച്ച് പൂട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. അയർലന്റിലെ ഏക സ്വകാര്യ റേസ്‌കോഴ്‌സ് ആണ് തർലസ്. മോളോനി കുടുംബമാണ് തർലസ് റേസ്‌കോഴ്‌സിന്റെ ഉടമസ്ഥർ. നിലവിലെ നടത്തിപ്പുകാരനായ റിയോണ മോളോനിയാണ് റേസ്‌കോഴ്‌സ് അടച്ച് പൂട്ടുന്നതായി അറിയിച്ചത്. അടിയന്തിരമായി അടച്ച് പൂട്ടുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ കാരണം അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Read More

ഡബ്ലിൻ: യൂറോപ്യൻ യൂണിയന്റെ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്കയേർപ്പെടുത്തിയ താരിഫ് അയർലന്റിന്റെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുമെന്ന് ആവർത്തിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥ വളരും.  തൊഴിലവസരങ്ങൾ കൂടും. പക്ഷെ ഇത് രണ്ടും കുറഞ്ഞ നിരക്കിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ലിനിലെ ഗവൺമെന്റ് ബിൽഡിംഗിൽ നടന്ന ട്രേഡ് ഫോറത്തിന്റെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎസും യൂറോപ്യൻ യൂണിയനും തമ്മിൽ ഒരു കരാറില്ലായിരുന്നുവെങ്കിൽ പ്രസിഡന്റ് ട്രംപ് യൂറോപ്യൻ യൂണിയന് മേൽ 30ശതമാനം താരിഫ് ഏർപ്പെടുത്തുമായിരുന്നു. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ യൂറോപ്യൻ യൂണിയൻ ഏകദേശം 90 ബില്യൺ യൂറോയുടെ വളരെ പ്രധാനപ്പെട്ട പ്രതി നടപടികളും സ്വീകരിക്കുമായിരുന്നു. ഇതെല്ലാം അയർലന്റിനെ വലിയ രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: അയർലന്റിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ തുടർന്ന് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. മറ്റൊരു ഭക്ഷണ വസ്തു കൂടി വിപണിയിൽ നിന്നും തിരിച്ചുവിളിച്ചു. ഹോഗൻസിന്റെ ഫാം ടർക്കി ബർഗറുകളാണ് തിരിച്ചുവിളിച്ചത്. ഇവ കൈവശം ഉള്ളവർ ഒരിക്കലും കഴിക്കരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ഉത്പന്നത്തിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബർഗറുകൾ തിരിച്ചുവിളിച്ചത്. എക്‌സ്പയറി ഡേറ്റ് ജൂലൈ 26 എന്ന് എഴുതിയിട്ടുള്ള ബാച്ചുകളാണ് തിരിച്ചുവിളിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: ആനുവൽ വേൾഡ് കോമ്പറ്റീറ്റീവ് റാങ്കിംഗിൽ അയർലന്റിന് നേട്ടം. യൂറോ മേഖലയിൽ ഒന്നാം സ്ഥാനത്താണ് അയർലന്റുള്ളത്. അതേസമയം റാങ്കിംഗിൽ നേരത്തെ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന അയർലന്റ് ഏഴാതമായി. മത്സരാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് നിർണയിക്കുന്നത്. 69 സമ്പദ്‌വ്യവസ്ഥകളെ അവലോകനം ചെയ്തതിന് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. സാമ്പത്തിക പ്രകടനം, സർക്കാരിന്റെ കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 262 ലധികം സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികപ്രകടനം പത്താം സ്ഥാനത്ത് നിന്നും ഒൻപതാം സ്ഥാനത്തേയ്ക്ക് ഉയർന്നിട്ടുണ്ട്.

Read More

ഡബ്ലിൻ: ഫ്‌ളോറിസ് കൊടുങ്കാറ്റ് അയർലന്റിലെ കാലാവസ്ഥയെ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. കാറ്റിന്റെ ഫലമായി അയർലന്റിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടും. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും രാജ്യത്ത് തണുത്ത കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അപകടകരമായ യാത്രാ സാഹചര്യങ്ങൾക്കും കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതിനും സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. പുറത്ത് സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ അലങ്കോലപ്പെടാൻ സാദ്ധ്യതയുണ്ട്. കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായേക്കാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ആദ്യ സ്റ്റാറ്റിക് സ്പീഡ് ക്യാമറ പ്രവർത്തനക്ഷമമായി. ഇന്നലെ മുതലാണ് ക്യാമറ പ്രവർത്തിച്ച് തുടങ്ങിയത്. ഡോൾഫിൻസ് ബാർണിലെ ക്രംലിൻ റോഡിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗത കണ്ടെത്തുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്ക് ഫിക്‌സ്ഡ് ചാർജ് നോട്ടീസും മൂന്ന് പെനാൽറ്റി പോയിന്റുകളും 160 യൂറോ ഫൈനും ഇഷ്യൂ ചെയ്യും. സാധാരണ സ്പീഡ് ക്യാമറകളിൽ നിന്നും വ്യത്യസ്തമാണ് സ്റ്റാറ്റിക് ക്യാമറകൾ. വളരെ അകലെ നിന്ന് പോലും വാഹനങ്ങളുടെ സ്പീഡ് മനസിലാക്കാൻ ഈ ക്യാമറകൾക്ക് കഴിയും.

Read More

കോർക്ക്: കോർക്കിൽ വള്ളം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കടലിൽ അകപ്പെട്ടവരെ രക്ഷിച്ചു. ഓൾഡ് ഹെഡ് ഓഫ് കിൻസാലിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. രണ്ട് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കുകൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. പുലർച്ചെ 3.40 ഓടെയാണ് വള്ളം അപകടത്തിൽപ്പെട്ട വിവരം കോസ്റ്റ്ഗാർഡിന് ലഭിക്കുന്നത്. ഉടനെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഫ്രാൻസിൽ നിന്നും അയർലന്റിലേക്കുള്ള യാത്രയ്ക്കിടെ ഇവരുടെ വള്ളത്തിൽ വെള്ളം കയറി. തുടർന്ന് വള്ളം മുങ്ങുകയായിരുന്നു.

Read More

ഡബ്ലിൻ: ഇന്ത്യക്കാർക്കായി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അയർലന്റിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യക്തിസുരക്ഷയ്ക്ക് എല്ലാവരും എല്ലായ്‌പ്പോഴും പ്രാധാന്യം നൽകണമെന്ന് എംബസി വ്യക്തമാക്കി. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പ്രത്യേകിച്ച് അസമയങ്ങളിൽ പോകരുതെന്ന് എംബസിയുടെ നിർദ്ദേശത്തിൽ പറയുന്നു. വ്യക്തി സുരക്ഷയ്ക്കായുള്ള മുൻകരുതൽ എല്ലാവരും സ്വീകരിക്കണമെന്നും എംബസി വ്യക്തമാക്കുന്നു. ഇന്ത്യക്കാർക്ക് അടിയന്തിരസാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറും ഇ-മെയിൽ വിലാസവും എംബസി പുറത്തുവിട്ടിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ 08994 23734 എന്ന നമ്പറിലോ cons.dublin@mea.gov.in എന്ന ഇ മെയിൽ വിലാസത്തിലോ അധികൃതരുമായി ബന്ധപ്പെടാം.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽവച്ച് അജ്ഞാതർ ആക്രമിച്ച യുവാവിന്റെ നില അതീവ ഗുതുരമായി തുടരുന്നു. ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് 40 കാരൻ ഇപ്പോൾ ചികിത്സയിലുള്ളത്. ഒരാഴ്ചയായിട്ടും ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഡബ്ലിൻ സിറ്റി സെന്ററിൽവച്ച് 40 കാരന് നേരെ ആക്രമണം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസ് എത്തി സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: ആക്രമണോത്സുകമായ അശ്ലീല ദൃശ്യങ്ങൾ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നുവെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. ഇത്തരം ദൃശ്യങ്ങൾ കാണുന്നവർക്ക് ലൈംഗിക പീഡനം തെറ്റായി തോന്നാറില്ല. അവർക്ക് ചെയ്തത് തെറ്റാണെന്ന് പോലീസുകാർക്ക് പറഞ്ഞ് മനസിലാക്കി കൊണ്ടുക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിംഗ് അതോറിറ്റിയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണോത്സുകമായ ലൈംഗിക ദൃശ്യങ്ങൾ ഇന്റർനെറ്റിൽ സുലഭമാണ്. ഇത് ചെറുപ്പക്കാരെ നന്നായി സ്വാധീനിക്കും. ഇത് ചെയ്യാൻ അവരെ പ്രേരിപ്പിക്കും. അവരെ വഴിതെറ്റിക്കും. ലൈംഗികത അക്രമം നിറഞ്ഞതാണെന്ന ചിന്ത ഇത്തരം ദൃശ്യങ്ങൾ അവരിൽ ഉണ്ടാക്കും. അതൊരു സാധാരണ സംഭവവാണെന്നാണ് അവർക്ക് തോന്നുകയെന്നും ഡ്രൂ ഹാരിസ് കൂട്ടിച്ചേർത്തു.

Read More