- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ പുതിയ എഐ നിയമം പ്രാബല്യത്തിൽ. ഇന്നലെ മുതലാണ് പുതിയ നിയമങ്ങൾ നിലവിൽവന്നത്. എഐയുടെ ഉപയോഗം കൂടുതൽ സുരക്ഷിതവും സുതാര്യവും ആക്കുക ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. എഐ നിയമം നടപ്പിലാക്കുന്ന ആദ്യത്തെ മേഖലയാണ് യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ വർഷം തന്നെ എഐ നിയമം യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയിരുന്നു. എന്നാൽ സാങ്കേതിക വിദ്യയിൽ ഉണ്ടായ മാറ്റങ്ങൾ കണക്കിലെടുത്ത് പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജനങ്ങളുടെ സുരക്ഷ, ഉപജീവനമാർഗ്ഗം, അവകാശങ്ങൾ എന്നിവയ്ക്ക് വ്യക്തമായ ഭീഷണിയായി കണക്കാക്കപ്പെടുന്ന എഐ സംവിധാനങ്ങളെ ഈ നിയമം നിരോധിക്കുന്നു. നിയമങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ കമ്പനികൾക്കെതിരെ സ്വീകരിക്കും. പിഴ ഈടാക്കുകയാണ് ഇതിൽ പ്രധാന ശിക്ഷാ വിധി.
വിക്ലോ: കൗണ്ടി വിക്ലോയിൽ വാർഷിക ബ്രേ വ്യോമ പ്രദർശനം നടന്നു. ഇന്നലെ ബ്രേ തീരത്ത് നടന്ന പ്രദർശനം കാണാൻ 40,000 ത്തോളം പേരാണ് എത്തിയത്. 35 വിമാനങ്ങൾ ഉൾപ്പെടുന്ന പതിനഞ്ച് വ്യോമാഭ്യാസങ്ങൾ പരിപാടിയിൽ നടന്നു. ഡെയർഡെവിൾ വിംഗ് വാക്കറുകൾ, പ്രിസിഷൻ എയറോബാറ്റിക്‌സ്, കോസ്റ്റ് ഗാർഡിന്റെ അഭ്യാസ പ്രകടനങ്ങൾ എന്നിവയുൾപ്പെടെ ഉണ്ടായിരുന്നു. ഇതിന് പുറമേ എയർലിംഗസിന്റെ പുതുതലമുറ എയർബസ് ആയ A321XLR ന്റെ വ്യോമാഭ്യാസ പ്രകടനവും ഐറിഷ് എയർ കോപ്‌സിന്റെ അഭ്യാസ പ്രകടനവും ഉണ്ടായിരുന്നു. ബ്രേയിലെ വിക്ടോറിയൻ പ്രാമനേഡിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു പരിപാടി ആരംഭിച്ചത്. പരിപാടിയ്ക്ക് എത്തുന്നവർക്കായി ഇവിടെ ഫുഡ് സ്റ്റാളുകളും ഒരുക്കിയിരുന്നു. ക്രാഫ്റ്റ് വില്ലേജും പരിപാടിയുടെ പ്രത്യേകതയായിരുന്നു.
ഡൗൺ: കൗണ്ടി ഡൗണിൽ പോലീസുകാരനെ കാറിൽ വലിച്ചിഴച്ചത് മീറ്ററുകളോളം. കിൽകീലിലെ മൗണ്ടൻ റോഡിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 10.15 ഓടെയായിരുന്നു സംഭവം. റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ. ഇതിനിടെ ഇതുവഴി പ്രതി കാറുമായി എത്തുകയായിരുന്നു. പരിശോധനയ്ക്കിടെ കാറിൽ കഞ്ചാവിന്റെ മണമുള്ളതായി പോലീസുകാരന് വ്യക്തമായി. ഇതിന് പിന്നാലെ ഡ്രൈവറെ ചോദ്യം ചെയ്തു. ഉടനെ തന്നെ ഡ്രൈവർ കാർ ഓടിച്ച് പോകുകയായിരുന്നു. സംഭവത്തിൽ പോലീസുകാരന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ഭൂരിഭാഗവും പൂർത്തിയായതായി ഉയിസ് ഐറാൻ. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തിയായ ശേഷം ജലവിതരണം ആരംഭിക്കും. വെള്ളിയാഴ്ച രാത്രി മുതലാണ് മേഖലയിലെ പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. 28 മണിക്കൂർ നേരം ജലവിതരണം തടസ്സപ്പെടുമെന്ന് ആയിരുന്നു ഉയിസ് ഐറാന്റെ മുന്നറിയിപ്പ്. പൈപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ ചോർച്ച ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. ഇതിന് പുറമേ തകരാറ് സംഭവിച്ച 35 മീറ്റർ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടതുമുണ്ട്. മൂന്നോളം ക്രെയിനുകളുടെ സഹായത്തോടെയാണ് പണികൾ തുടരുന്നത്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 40 കാരന് കാറപകടത്തിൽ ഗുരുതര പരിക്ക്. കെരിക്കീലിൽ ഇന്നലെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൗമാരക്കാരിയായ പെൺകുട്ടിയ്ക്കും പരിക്കുണ്ട്. പക്ഷെ പരിക്കുകൾ സാരമുള്ളതല്ലാത്തതിനാൽ പെൺകുട്ടിയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ 10.45 ന് മിൽടൗൺ മേഖലയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 40 കാരന്റെ കാറുമായി 70 കാരി ഓടിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ 70 കാരിയും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കോർക്ക്: കോർക്ക് തുറമുഖത്ത് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി അധികൃതർ. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ 50 വയസ്സുള്ള പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കോർക്ക് തീരത്ത് നിന്നും ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. 50 കാരനെ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് എത്തിച്ചത് ബെൽജിയത്തിൽ നിന്നാണെന്ന് വ്യക്തമായി. 2.1 മില്യൺ യൂറോ വിലവരുന്ന 107 കിലോ കഞ്ചാവായിരുന്നു പിടിച്ചെടുത്തത്.
ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. ക്ലെയറിലെ ക്ലെയറിലെ ടെമ്പിൾമേലി സെമിത്തേരിയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. പ്രാർത്ഥനകളിലും സംസ്‌കാരചടങ്ങിലുമായി നൂറ് കണക്കിന് പേർ പങ്കാളികളായി. 45 വയസ്സുള്ള വെനേസ വൈറ്റ്, 14 വയസ്സുള്ള ജെയിംസ് റട്ട്‌ലഡ്ജ്, 13 വയസ്സുള്ള സാറ റഡ്‌ലജ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ പ്രതിനിധിയും ജിഎഎ പ്രസിഡന്റ് ജർലാത്ത് ബേൺസിന്റെ പ്രതിനിധിയും സംസ്‌കാര ചടങ്ങിൽ പങ്കാളികളായി. വെനേസയുടെ സഹോദരങ്ങളും സുഹൃത്തുക്കളും അയൽവാസികളും ചടങ്ങിൽ അനുസ്മരിച്ചു. വെനേസയുടെ ജന്മനാട് ബെയർഫീൽഡാണ്. മൂന്ന് പേരുടെയും മൃതദേഹം ഒന്നിച്ചാണ് സംസ്‌കരിച്ചത്. ഗ്വിരിഡ്സ്ബ്രിഡ്ജിലെ സെന്റ് മേരീസ് ചർച്ചിൽ ഇവർക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിച്ചത്.
ഡബ്ലിൻ: ഐറിഷ് സൂപ്പർമാർക്കറ്റുകളിൽ നിന്നും ജനപ്രിയ ചിക്കൻ ഉത്പന്നം തിരിച്ചുവിളിച്ച് നിർമ്മാണ കമ്പനി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് റെഡ് ഹെൻ ടെംപുര ചിക്കൻ സ്റ്റീക്കുകൾ ജർമ്മൻ റീട്ടെയ്‌ലർമാരായ ലിഡൽ തിരിച്ചുവിളിച്ചത്. അലർജിയുണ്ടാക്കുന്ന ഘടകങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പായ്ക്കറ്റിൽ തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ഫോർ പാക്ക് ചിക്കൻ സ്റ്റീക്കുകളാണ് തിരിച്ചുവിളിച്ചത്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് ലിഡിൽ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ചിക്കൻ സ്റ്റീക്കുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ച ചേരുവകളുടെ പട്ടികയിൽ പാല് രേഖപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്നാണ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത് എന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിക്കുന്നത്. പാല് ചിലർക്ക് അലർജിയുണ്ടാക്കാം. 11/12/2026, 16/12/2026, 22/12/2026, 30/12/2026 എന്നീ തീയതികളിലെ ബെസ്റ്റ് ബിഫോർ തീയതികളുള്ള ബാച്ചുകളാണ് തിരിച്ച് വിളിച്ചത്.
ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ച് ഉയിസ് ഐറാൻ. ഇന്നലെ രാത്രി 11 മണിയോടെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പണികൾ തീരുന്നത് വരെ ഡബ്ലിനിലും വിക്ലോ, കിൽഡെയർ കൗണ്ടികളിലെ ചില മേഖലകളിലും ജലവിതരണം മുടങ്ങും. 28 മണിക്കൂർ നേരത്തേയ്ക്ക് ജലവിതരണം ഉണ്ടായിരിക്കില്ലെന്നാണ് ഉയിസ് ഐറാൻ നൽകുന്ന മുന്നറിയിപ്പ്. ഡബ്ലിനിലെ മൂന്നിലൊന്ന് ഭാഗത്തേയ്ക്കും വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പിലാണ് അറ്റകുറ്റപ്പണി. അതുകൊണ്ടാണ് വലിയൊരു മേഖലയിൽ ജലവിതരണം തടസ്സപ്പെടുന്നത്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഈ പൈപ്പുകളിൽ ചോർച്ചയുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. നാളെ പുലർച്ചെവരെ പണികൾ തുടരുമെന്നാണ് ഉയിസ് ഐറാൻ നൽകുന്ന മുന്നറിയിപ്പ്. ബാങ്ക് വാരാന്ത്യ അവധി ദിനങ്ങൾ ആയതിനാൽ നേരത്തെ തന്നെ ഉയിസ് ഐറാൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളം പരമാവധി ശേഖരിക്കണമെന്നും പാഴാക്കരുതെന്നും ആയിരുന്നു മുന്നറിയിപ്പ്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 50 കാരി മുങ്ങിമരിച്ചു. ഗ്ലീൻ ചോൽംസില്ലെയിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരുടെ മൃതദേഹം സ്ലിഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകീട്ട് മേഖലയിൽ നീന്തുകയായിരുന്നു 50 കാരി. ഇതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
