ഡബ്ലിൻ: ഐറിഷ് സൂപ്പർമാർക്കറ്റുകളിൽ നിന്നും ജനപ്രിയ ചിക്കൻ ഉത്പന്നം തിരിച്ചുവിളിച്ച് നിർമ്മാണ കമ്പനി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് റെഡ് ഹെൻ ടെംപുര ചിക്കൻ സ്റ്റീക്കുകൾ ജർമ്മൻ റീട്ടെയ്ലർമാരായ ലിഡൽ തിരിച്ചുവിളിച്ചത്. അലർജിയുണ്ടാക്കുന്ന ഘടകങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പായ്ക്കറ്റിൽ തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
ഫോർ പാക്ക് ചിക്കൻ സ്റ്റീക്കുകളാണ് തിരിച്ചുവിളിച്ചത്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് ലിഡിൽ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.
ചിക്കൻ സ്റ്റീക്കുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ച ചേരുവകളുടെ പട്ടികയിൽ പാല് രേഖപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്നാണ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത് എന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിക്കുന്നത്. പാല് ചിലർക്ക് അലർജിയുണ്ടാക്കാം. 11/12/2026, 16/12/2026, 22/12/2026, 30/12/2026 എന്നീ തീയതികളിലെ ബെസ്റ്റ് ബിഫോർ തീയതികളുള്ള ബാച്ചുകളാണ് തിരിച്ച് വിളിച്ചത്.

