ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ക്ലെയറിലെ ക്ലെയറിലെ ടെമ്പിൾമേലി സെമിത്തേരിയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. പ്രാർത്ഥനകളിലും സംസ്കാരചടങ്ങിലുമായി നൂറ് കണക്കിന് പേർ പങ്കാളികളായി. 45 വയസ്സുള്ള വെനേസ വൈറ്റ്, 14 വയസ്സുള്ള ജെയിംസ് റട്ട്ലഡ്ജ്, 13 വയസ്സുള്ള സാറ റഡ്ലജ് എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ പ്രതിനിധിയും ജിഎഎ പ്രസിഡന്റ് ജർലാത്ത് ബേൺസിന്റെ പ്രതിനിധിയും സംസ്കാര ചടങ്ങിൽ പങ്കാളികളായി. വെനേസയുടെ സഹോദരങ്ങളും സുഹൃത്തുക്കളും അയൽവാസികളും ചടങ്ങിൽ അനുസ്മരിച്ചു. വെനേസയുടെ ജന്മനാട് ബെയർഫീൽഡാണ്. മൂന്ന് പേരുടെയും മൃതദേഹം ഒന്നിച്ചാണ് സംസ്കരിച്ചത്.
ഗ്വിരിഡ്സ്ബ്രിഡ്ജിലെ സെന്റ് മേരീസ് ചർച്ചിൽ ഇവർക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിച്ചത്.

