ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ഭൂരിഭാഗവും പൂർത്തിയായതായി ഉയിസ് ഐറാൻ. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തിയായ ശേഷം ജലവിതരണം ആരംഭിക്കും. വെള്ളിയാഴ്ച രാത്രി മുതലാണ് മേഖലയിലെ പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. 28 മണിക്കൂർ നേരം ജലവിതരണം തടസ്സപ്പെടുമെന്ന് ആയിരുന്നു ഉയിസ് ഐറാന്റെ മുന്നറിയിപ്പ്.
പൈപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ ചോർച്ച ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. ഇതിന് പുറമേ തകരാറ് സംഭവിച്ച 35 മീറ്റർ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടതുമുണ്ട്. മൂന്നോളം ക്രെയിനുകളുടെ സഹായത്തോടെയാണ് പണികൾ തുടരുന്നത്.
Discussion about this post

