ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 40 കാരന് കാറപകടത്തിൽ ഗുരുതര പരിക്ക്. കെരിക്കീലിൽ ഇന്നലെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൗമാരക്കാരിയായ പെൺകുട്ടിയ്ക്കും പരിക്കുണ്ട്. പക്ഷെ പരിക്കുകൾ സാരമുള്ളതല്ലാത്തതിനാൽ പെൺകുട്ടിയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
ഇന്നലെ രാവിലെ 10.45 ന് മിൽടൗൺ മേഖലയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 40 കാരന്റെ കാറുമായി 70 കാരി ഓടിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ 70 കാരിയും ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

