ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 50 കാരി മുങ്ങിമരിച്ചു. ഗ്ലീൻ ചോൽംസില്ലെയിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരുടെ മൃതദേഹം സ്ലിഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വൈകീട്ട് മേഖലയിൽ നീന്തുകയായിരുന്നു 50 കാരി. ഇതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

