ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ പുതിയ എഐ നിയമം പ്രാബല്യത്തിൽ. ഇന്നലെ മുതലാണ് പുതിയ നിയമങ്ങൾ നിലവിൽവന്നത്. എഐയുടെ ഉപയോഗം കൂടുതൽ സുരക്ഷിതവും സുതാര്യവും ആക്കുക ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. എഐ നിയമം നടപ്പിലാക്കുന്ന ആദ്യത്തെ മേഖലയാണ് യൂറോപ്യൻ യൂണിയൻ.
കഴിഞ്ഞ വർഷം തന്നെ എഐ നിയമം യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയിരുന്നു. എന്നാൽ സാങ്കേതിക വിദ്യയിൽ ഉണ്ടായ മാറ്റങ്ങൾ കണക്കിലെടുത്ത് പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജനങ്ങളുടെ സുരക്ഷ, ഉപജീവനമാർഗ്ഗം, അവകാശങ്ങൾ എന്നിവയ്ക്ക് വ്യക്തമായ ഭീഷണിയായി കണക്കാക്കപ്പെടുന്ന എഐ സംവിധാനങ്ങളെ ഈ നിയമം നിരോധിക്കുന്നു. നിയമങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ കമ്പനികൾക്കെതിരെ സ്വീകരിക്കും. പിഴ ഈടാക്കുകയാണ് ഇതിൽ പ്രധാന ശിക്ഷാ വിധി.

