ഡബ്ലിൻ: അയർലന്റിൽ ജൂൺ മാസത്തിൽ വിനോദസഞ്ചാരികൾ ചിലവഴിച്ചത് 647 മില്യൺ യൂറോ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ജൂൺ മാസത്തെ കണക്കുകൾ പുറത്തുവിട്ടത്. അതേസമയം 2024 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആറ് ശതമാനത്തിന്റെ കുറവ് ചിലവാക്കലിൽ ഉണ്ടായിട്ടുണ്ട്.
ഇതിന് പുറമേ അയർലന്റിൽ എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ജൂണിൽ 6,54,500 വിദേശികളാണ് രാജ്യത്ത് എത്തിയത്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് രണ്ട് ശതമാനം കുറവാണ് ഇത്. ഇവർ രാജ്യത്ത് ചിലവഴിച്ച ഏറ്റവും കൂടിയ ദിവസങ്ങൾ എന്നത് ഒരാഴ്ചയാണ്.
ബ്രിട്ടനിൽ നിന്നുമാണ് ജൂണിൽ ഏറ്റവും കൂടുതൽ പേർ രാജ്യത്ത് എത്തിയത്. ഇവിടെ നിന്നുള്ള 34 ശതമാനം പേർ അയർലന്റ് സന്ദർശിച്ചു. അമേരിക്കയിൽ നിന്നുള്ള 25 ശതമാനം പേരും, ജർമ്മനിയിൽ നിന്നും 8.4 ശതമാനം പേരും രാജ്യത്ത് എത്തി.

