ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഡ്രൈവറില്ലാ ബസ് സർവ്വീസ് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്രൈവർ ഇല്ലാത്ത ബസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ഹാർലെന്റർ ബസിൽ ഒരേ സമയം എട്ട് പേർക്ക് സഞ്ചരിക്കാം. നോർതേൺ അയർലന്റിലെ ആദ്യ ഡ്രൈവറില്ലാ ബസ് സർവ്വീസ് കൂടിയാണ് ഇത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. ടൈറ്റാനിക് ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും കാറ്റലിസ്റ്റിലേക്കാണ് സർവ്വീസ്. ഇരു മേഖലയ്ക്കും ഇടയിലായി ഓരോ 20 മിനിറ്റ് കൂടുമ്പോഴും സൗജന്യമായി യാത്രികരെ കയറ്റുകയും ഇറക്കുകയും ചെയ്യും. പരീക്ഷണ ഓട്ടത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ആയിരിക്കും ബസ് സർവ്വീസ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.
Discussion about this post

