വെക്സ്ഫോർഡ്: അയർലന്റിലെ സംഗീത പരിപാടിയായ ഫ്ലീഡ് ചിയോയിൽ നാ ഹിയറാൻ 2025 (The Irish Music Fleadh) ന്റെ ആദ്യ ദിനത്തിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിച്ച് സംഘാടകർ. ഇന്ന് മുതൽ ആരംഭിക്കുന്ന സംഗീത പരിപാടി എട്ട് ദിവസം നീണ്ട് നിൽക്കും. തുടർച്ചയായ രണ്ടാം വർഷമാണ് വെക്സ്ഫോർഡിൽ ഫ്ലീഡ് ചിയോയിൽ നാ ഹിയറാൻ സംഘടിപ്പിക്കുന്നത്.
വെക്സ്ഫോർഡ് കടപ്പുറത്ത് നടക്കുന്ന പരിപാടി പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ സ്റ്റേജായ ഗിഗ്ഗ് റിഗ്ഗിൽ നിന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ഏഴ് ലക്ഷത്തോളം പേർ ഇന്നും വരും ദിവസങ്ങളിലും നടക്കുന്ന പരിപാടിയുടെ ഭാഗമാകുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്.
ലോകത്തെ തന്നെ ഏറ്റവും വലിയ പരമ്പരാഗതമായ ഐറിഷ് മ്യൂസിക് ഫെസ്റ്റിവലാണ് ഇന്ന് മുതൽ വെക്സ്ഫോർഡിൽ നടക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.

