ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലും, വിക്ലോ, കിൽഡെയർ കൗണ്ടികളിലെ പ്രദേശങ്ങളിലും ജലവിതരണം പുന:സ്ഥാപിച്ച് ഉയിസ് ഐറാൻ. പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെയാണ് ജലവിതരണം വീണ്ടും ആരംഭിച്ചത്. ഇതോടെ പൊതുജനങ്ങൾക്കും ആശ്വാസമായി.
നഗരത്തിൽ കുടിവെള്ളത്തിന്റെ മൂന്നിലൊന്ന് ഭാഗവും വിതരണം ചെയ്യുന്ന പൈപ്പിൽ ആയിരുന്നു അറ്റകുറ്റപ്പണി നടന്നത്. പൈപ്പിലെ അഞ്ചോളം ചോർച്ചകൾ അധികൃതർ അടച്ചു. ഇതിന് പുറമേ തകരാറിലായ 35 മീറ്റർ നീളമുള്ള പൈപ്പും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സ്ഥലത്ത് പണികൾ ആരംഭിച്ചത്.
Discussion about this post

