ഡബ്ലിൻ: ഫ്ളോറിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കൗണ്ടികളിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് പിൻവലിച്ച് മെറ്റ് ഐറാൻ. പുതുക്കിയ മുന്നറിയിപ്പ് ഉടൻ പുറത്തുവിടും. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ എട്ട് കൗണ്ടികളിൽ ആയിരുന്നു ഇന്നലെ മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.
തിങ്കളാഴ്ച പുലർച്ചെ മുതൽ ഉച്ചവരേയ്ക്കാണ് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. എന്നാൽ കൊടുങ്കാറ്റ് ഇന്ന് രാത്രിയോടെ ഐറിഷ് തീരത്ത് എത്തും. ഇത് കാലാവസ്ഥയിൽ മാറ്റം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പിൻവലിച്ചത്. ക്ലെയർ, ഗാൽവെ, മയോ, സ്ലിഗോ, കാവൻ, ഡൊണഗൽ, മൊനാഗൻ, ലെയ്ട്രിം എന്നിവിടങ്ങളിലാണ് പുതിയ മുന്നറിയിപ്പ് നിലവിൽ വരുക.
അതേസമയം കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം, നാശനഷ്ടം തുടങ്ങി നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.

