ബെൽഫാസ്റ്റ്: പോലീസുകാരെ വംശീയമായി അധിക്ഷേപിച്ച പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ബെൽഫാസ്റ്റ് സ്വദേശിയ്ക്കാണ് നാല് മാസം കോടതി തടവ് ശിക്ഷ വിധിച്ചത്. മോഷണക്കേസിൽ പ്രതിയായ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പോലീസുകാർക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയത്.
27 കാരനായ ഒദ്രാൻ ഗെരാഗ്റ്റിയാണ് പോലീസുകാരെ അധിക്ഷേപിച്ചത്. വംശീയ പരാമർശങ്ങൾക്ക് പുറമേ സ്വവർഗാനുരാഗ വിരുദ്ധ പരാമർശങ്ങൾ നടത്തി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 1 ന് ബൊട്ടാനിക് അവന്യൂവിലെ ഒരു കടയിൽ ആയിരുന്നു ഇയാൾ മോഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങൾ തെളിവായി കോടതിയിൽ സമർപ്പിച്ചു.

