കോർക്ക്: കോർക്കിൽ കാണാതായ 50 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബരാക്ക് വ്യൂവിലെ വീടിനുള്ളിലാണ് 50 കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു 50 കാരന്റെ മൃതദേഹം കണ്ടത്. അതുവഴി പോയ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായരുന്നു. വീടിനുള്ളിൽ വീണ് കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. മൃതദേഹത്തിന് പഴക്കമുണ്ട്.
സംഭവത്തിന് പിന്നാലെ പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കഴിഞ്ഞ കുറേ ദിവസങ്ങളായി 50 കാരനെ വീടിന് പുറത്ത് കണ്ടിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Discussion about this post

