ഡബ്ലിൻ: ഡബ്ലിനിൽ മദ്യവും മയക്കുമരുന്നും വ്യാജ ഉത്പന്നങ്ങളും പിടിച്ചെടുത്ത് റവന്യൂ ഉദ്യോഗസ്ഥർ. മിഡ്ലാൻഡുകളിലും ഡബ്ലിൻ വിമാനത്താവളത്തിലും, റോസ്ലെയർ യൂറോപോർട്ടിലും നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങൾ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ പരിശോധനയാണ് റെവന്യൂ ഉദ്യോഗസ്ഥർ നടത്തിവരുന്നത് എന്നാണ് വിവരം.
1,48,900 യൂറോ വിലവരുന്ന 7.5 കിലോ ഹെർബൽ കഞ്ചാവ്, 1,100 എൽഎസ്ഡി ഗുളികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ 349 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ 1,38,000 യൂറോ വിലവരുന്ന എയർ ഗണ്ണും ടീ ഷർട്ടുകളും ഉൾപ്പെടെയുള്ള വ്യാജ ഉത്പന്നങ്ങളും പിടിച്ചെടുത്തു.
അമേരിക്ക, തായ്ലൻഡ്, കാനഡ, നെതർലൻഡ്സ്, യുകെ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ഉത്പന്നങ്ങൾ എത്തിച്ചത് എന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

