ഡബ്ലിൻ: എംഐസി (MIC) ഇവന്റ്സ് അവതരിപ്പിക്കുന് സംഗീത വിരുന്ന് നവംബർ 8 ന്. ഡബ്ലിനിലെ ക്രൗൺ പ്ലാസ ഹോട്ടൽ സാൻട്രിയിലാണ് പരിപാടി. ”സൂരജ് സന്തോഷ് ലൈവ് ഫീച്ചറിംഗ് അഞ്ജു ജോസഫ്” എന്നാണ് കലാവിരുന്നിന് പേര് നൽകിയിരിക്കുന്നത്. പ്രശസ്ത ഗായകരായ സൂരജ് സന്തോഷും, അഞ്ജു ജോസഫും ചേർന്നാണ് അയർലൻഡ് മലയാളികൾക്കായി സംഗീത വിരുന്ന് ഒരുക്കുന്നത്. പരിപാടിയ്ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
ടിക്കറ്റ് ലോഞ്ച് ചടങ്ങ് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടന്നു. പ്രമുഖ ചലച്ചിത്രതാരം ഇനിയ ആദ്യ ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചു. അലക്സ് വട്ടുകുളത്തിലും, ഭാര്യ ബിജി അലക്സും ചേർന്നാണ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത്. സംഗീതവിരുന്നിന്റെ പ്രമോഷണൽ വീഡിയോയും ടിക്കറ്റ് ലോഞ്ച് ചടങ്ങിൽ ഔദ്യോഗികമായി പുറത്തിറക്കി.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 0894240608, 0870528230

