ഡബ്ലിൻ: കടുത്ത ചൂടേറിയ ദിനങ്ങളിലൂടെയായിരുന്നു ജൂലൈ മാസം അയർലൻഡ് കടന്ന് പോയത്. താപനില 30 ഡിഗ്രി സെൽഷ്യസ് മറികടന്നിരുന്നു. ജൂലൈ മാസം ആരംഭിച്ചത് മുതൽ ചൂടുളള കാലാവസ്ഥയായിരുന്നു രാജ്യത്ത് അനുഭവപ്പെട്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ഒൻപതാമത്തെ മാസം ആയിരുന്നു 2025 ജൂലൈ എന്നാണ് റിപ്പോർട്ടുകൾ.
12ാം തിയതി ശനിയാഴ്ച ആയിരുന്നു ജൂലൈ മാസത്തിലെ ഏറ്റവും ചൂടേറിയ ദിനം. അന്നേ ദിവസം താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. റോസ്കോമണിലെ മൗണ്ട് ഡില്ലനിൽ ആയിരുന്നു ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 2022 ഓഗസ്റ്റ് 12 ന് ശേഷം ഇത്രയും അധികം താപനില രേഖപ്പെടുത്തുന്നത് അന്നേ ദിവസമാണെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

