ഡബ്ലിൻ: ബാക്ക് ടു സ്കൂൾ അലവൻസ് കൂടുതൽ പേർക്ക് നൽകണമെന്ന ആവശ്യവുമായി കുട്ടികളുടെ ചാരിറ്റി സംഘടന. കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് സംഘടനയായ ബർണാഡോ അലവൻസ് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. സ്കൂൾ കാപ്പിറ്റേഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഈ വർഷം ഇതുവരെ 2,36,560 കുട്ടികൾക്കാണ് അലവൻസ് നൽകിയത്. എന്നാൽ ഇവർക്ക് പുറമേ സഹായം ആവശ്യമായ ധാരാളം കുട്ടികൾ അയർലൻഡിൽ ഉണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു. ഇവർക്കും സഹായം ലഭ്യമാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. സ്കൂൾ കാപ്പിറ്റേഷൻ നിരക്ക് കൂട്ടുന്നതിന് പുറമേ സ്വമേധയാലുള്ള സംഭാവനകളെ ആശ്രയിക്കുന്നത് സ്കൂളുകൾ കുറയ്ക്കണമെന്നും സംഘടന വ്യക്തമാക്കുന്നു.

