ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. 19 കാരനാണ് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 27 ന് ആയിരുന്നു 19 കാരന്റെ സൈക്കിൾ അപകടത്തിൽപ്പെട്ടത്.
ഫോണ്ട്ഹിൽ റോഡിൽവച്ചായിരുന്നു അപകടം. സംഭവത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില മോശമാവുകയായിരുന്നു. 19 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം കണ്ടവരോ സംഭവത്തിന്റെ ക്യാമറ ദൃശ്യങ്ങൾ കയ്യിലുള്ളവരോ ക്ലോണ്ടാൽക്കിൻ ഗാർഡ സ്റ്റേഷനെ 01 666 7600 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനിനെ 1800 666 111 എന്ന നമ്പറിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

