ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലേക്ക് വന്ന ചെറുവിമാനം യുകെയിലെ ബർമിംഗ്ഹാം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ചെറു സ്വകാര്യ വിമാനമായ ബീച്ച് കിംഗ് എയറായിരുന്നു അടിയന്തിരമായി താഴെയിറക്കിയത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു സംഭവം. പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വിമാനം തിരിച്ചിറക്കി. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. ജൂലൈ 13 ന് അപകടത്തിൽപ്പെട്ട ബീച്ച് ബി200 സൂപ്പർ കിംഗ് എയർ വിമാനത്തിന്റെ അതേ മോഡലാണ് ഇന്നലെയും അപകടത്തിൽപ്പെട്ടത്.
Discussion about this post

