കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരിച്ചത്. വാഹനാപകടത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിരുന്നു.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ലിക്സ്നോവിലെ ഡീർപാർക്കിലെ എൽ1029 റോഡിൽ അപകടം ഉണ്ടായത്. കൗമാരക്കാരൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. കൗമാരക്കാരന്റെ പേര് വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post

