ഡബ്ലിൻ: കോർക്ക്, ഡബ്ലിൻ വിമാനത്താവളത്തിൽ ജൂലൈ മാസത്തിലും അനുഭവപ്പെട്ടത് വലിയ തിരക്ക്. കഴിഞ്ഞ മാസം ഡബ്ലിൻ വിമാനത്താവളത്തിലൂടെ പ്രതിദിനം ഒരു ലക്ഷം പേരാണ് സഞ്ചരിച്ചത്. കോർക്ക് വിമാനത്താവളത്തിലും പ്രതിദിന യാത്രികരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി.
കോർക്ക് വിമാനത്താവളത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെട്ട മാസം ആയിരുന്നു ജൂലൈ. കഴിഞ്ഞ മാസം 3,78,000 പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2024 ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ വർദ്ധനവാണ് യാത്രികരുടെ എണ്ണത്തിൽ ഉണ്ടായത്.
അയർലൻഡിലെ പ്രധാന വിമാനത്താവളമായ ഡബ്ലിൻ 3.75 ദശലക്ഷം യാത്രികരെയായിരുന്നു കഴിഞ്ഞ മാസം വരവേറ്റത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തേതിനേക്കാൾ 6.9 ശതമാനം വർദ്ധനവ് യാത്രികരുടെ എണ്ണത്തിൽ ഇക്കുറി ഉണ്ടായി.

