ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ദമ്പതികളെ പണം ആവശ്യപ്പെട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഓർബി കോർട്ട് മേഖലയിൽ ആയിരുന്നു സംഭവം. ദമ്പതികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘമായിരുന്നു ആക്രമിച്ചതെന്നാണ് ദമ്പതികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഡെലിവറി ഏജന്റുമാരെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം വീട്ടിൽ എത്തിയത്. വാതിൽ തുറന്നതോടെ മൂന്നംഗ സംഘം അതിക്രമിച്ച് വീടിനുള്ളിലേക്ക് കയറുകയായിരുന്നു. ഇരുവരെയും തള്ളി താഴെയിട്ട പ്രതികൾ മർദ്ദിച്ചു. പിന്നാലെ സംഘത്തിലൊരാൾ തോക്ക് ചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നു.
ബഹളം കേട്ടതോടെ അയൽക്കാർ ഓടിയെത്തി. ഇതോടെ മൂന്നംഗ സംഘം രക്ഷപ്പെടുകയായിരുന്നു.
Discussion about this post

