ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇരുചക്ര വാഹന യാത്രികന്റെ മൃതദേഹം നാളെ സംസ്കരിക്കും. 58 വയസ്സുള്ള ഫീനാഗ് സ്വദേശി ജെയിംസ് കിയോഗ് ആണ് മരിച്ചത്. ഞായറാഴ്ച ആയിരുന്നു മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായത്.
ഇന്ന് വൈകീട്ട് 5.30 മുതൽ 7 മണിവരെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ബല്ലിൻഗറിയിലെ ഒ’ ഗ്രേഡിസ് ഫ്യൂണറൽ ഹോമിലാണ് സംസ്കാര പരിപാടികൾ. ഇവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം നാളെ രാവിലെ 11.30 ഓടെ മൃതദേഹം സെന്റ് മേരീസ് ചർച്ചിൽ എത്തിയ്ക്കും. റെലിഗ് മ്യുറി സെമിത്തേരിയിൽ ആണ് മൃതദേഹം സംസ്കരിക്കുക.
Discussion about this post

