ഡബ്ലിൻ: അയർലൻഡിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് വൻ തുകയുടെ പുകയില ഉത്പന്നങ്ങൾ. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ 8,60,000 യൂറോയുടെ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച 1 മില്യൺ യൂറോയുടെ വസ്തുവകകളും പിടിച്ചെടുത്തിട്ടുണ്ട്.
റെവന്യൂ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ ലഹരി ശേഖരം പിടിച്ചെടുത്തിരിക്കുന്നത്. ഡബ്ലിൻ, മിഡ്ലാൻഡ്സ്, വിക്ലോ, മൊനാഘൻ, റോസ്ലെയർ യൂറോ പോർട്ട് എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. 7 കിലോ ഹെർബൽ കഞ്ചാവ്, 1.7 കിലോ സ്മോക്ക് ബോംബ് എന്നിവ പിടിച്ചെടുത്ത ലഹരി വസ്തുക്കളിൽ ഉൾപ്പെടുന്നു.
Discussion about this post

