ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഓരോരുത്തരുടെയും മൃതദേഹങ്ങൾ അവരവരുടെ ജന്മനാടുകളിലാണ് സംസ്കരിക്കുന്നത്. ക്ലോ മക്ഗീ (23), ഷേ ഡഫി (21), അലൻ മക്ലസ്കി (23), ഡിലൻ കമ്മിൻസ് (23), ക്ലോ ഹിപ്സൺ (21) എന്നിവരാണ് കഴിഞ്ഞ ആഴ്ച ലൗത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
അലൻ മക്ലസ്കിയുടെ മൃതദേഹം വെള്ളിയാഴ്ച ഡ്രംകോൺറാത്തിലെ സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഡ്രംകോൺറാത്ത് സെമിത്തേരിയിൽ സംസ്കരിക്കും. അദ്ദേഹത്തിന്റെ ഭാര്യ ക്ലോ മക്ഗീയുടെ മൃതദേഹം കാരിക്മാക്രോസിലെ സെന്റ് ജോസഫ് സെമിത്തേരിയിലെ കുടുംബ സ്ഥലത്ത് സംസ്കരിക്കും. ഷേ ഡഫിയുടെ സംസ്കാരം റോക്ക്ചാപ്പലിലെ സെന്റ് പാട്രിക് പള്ളി സെമിത്തേരിയിലും കമ്മിൻസിന്റെ സംസ്കാരം വെള്ളിയാഴ്ച നേറ്റിവിറ്റി ചർച്ചിലും നടക്കും. അതേസമയം ഹിപ്സണിന്റെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

