ഡബ്ലിൻ: കാസിൽടൗൺ ഹൗസിന്റെ ഭൂമി വാങ്ങി ഒപിഡബ്ല്യു. വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണ് ഭൂമി ഒപിഡബ്ല്യുവിന്റെ കൈവശം എത്തിയിരിക്കുന്നത്. വർഷങ്ങളായി ഈ ഭൂമി സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ആയിരുന്നു ഒപിഡബ്ല്യു.
പ്രസ്തുത ഭൂമി സ്വകാര്യവ്യക്തികൾ ആണ് കൈവശം വച്ചിരിക്കുന്നത്. ഇവ വാങ്ങാനുള്ള ശ്രമങ്ങൾക്കിടെ 2022 ൽ വാണിജ്യ ലേല പ്രക്രിയയിൽ ഒപിഡബ്ല്യു വിജയിച്ചു. എന്നാൽ അടുത്ത വർഷം കൗസിൽടൗൺ എസ്റ്റേറ്റിലേക്കുള്ള പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങൾ ഉയർന്നുവരികയായിരുന്നു. ഇതേ തുടർന്ന് 2023 സെപ്തംബറിൽ ഹൗസ് അടച്ച് പൂട്ടി. ഭൂമി സ്വകാര്യവ്യക്തിയിൽ നിന്നും ഒപിഡബ്ല്യു സ്വന്തമാക്കിയതോടെ കാസിൽടൗൺ ഹൗസ് സന്ദർശകർക്കായി തുറന്ന് നൽകുമെന്നാണ് സൂചന.
Discussion about this post

