ഡബ്ലിൻ: ശൈത്യം കാലം ആരംഭിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഉയിസ് ഐറാനും. തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ വീടുകളിൽ സജ്ജീകരിക്കണമെന്ന് ഉയിസ് ഐറാൻ നിർദ്ദേശം നൽകി. കാവൻ, ഡൊണഗൽ, ലെയ്ട്രിം, സ്ലൈഗോ, മൊനാഘൻ എന്നിവിടങ്ങളിൽ അതിശക്തമായ ശൈത്യവും മഞ്ഞ് വീഴ്ചയും അനുഭവപ്പെടും. ഈ കൗണ്ടികളിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ മുന്നറിയിപ്പാണ്.
തണുത്തുറഞ്ഞ കാലാവസ്ഥ വീട്ടിലെ കുടിവെള്ള പൈപ്പുകൾ പെട്ടെന്ന് പൊട്ടാൻ കാരണം ആകുമെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. തുറന്ന് കിടക്കുന്ന പൈപ്പുകൾ ഇൻസുലേറ്റ് ചെയ്യണം. ഡ്രിപ്പിംഗ് ടാപ്പുകൾ ശരിയാക്കണം. സ്റ്റോപ്പ് വാൽവുകൾ എവിടെയാണെന്ന് മനസിലാക്കണം എന്നും ഉയിസ് ഐറാൻ അറിയിച്ചു.
Discussion about this post

