ഡബ്ലിൻ: അയർലൻഡിലെ മെട്രോ ലിങ്ക് പദ്ധതി ഗുണമാകുക വിദേശ തൊഴിലാളികൾക്ക്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അയർലൻഡിലെ തൊഴിൽശക്തി മതിയാകില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ വിദേശത്ത് നിന്നുള്ളവരെ ആവശ്യമായി വരും.
8000 തൊഴിലാളികൾ ആവശ്യമായി വരുമെന്നാണ് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സ്വോർഡ്സ് മുതൽ ചാർലിമോണ്ട് വരെ 16 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് മെട്രോ ലിങ്ക് പദ്ധതി. 18.8 കിലോ മീറ്റർ ദൈർഘ്യമുള്ള പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 53 ദശലക്ഷം യാത്രികർക്ക് സഞ്ചരിക്കാം.
Discussion about this post

