ഡബ്ലിൻ: അയർലൻഡിൽ തെളിവായി സൂക്ഷിച്ച കഞ്ചാവ് കാണാതായ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. തെളിവ് സൂക്ഷിക്കുന്ന ലോക്കറിൽ നിന്നും ഒരു ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് മോഷണം പോയത്.
വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പിടിച്ചെടുത്തത് ആയിരുന്നു കഞ്ചാവ്. ലെയ്ൻസ്റ്ററിലെ ഗാർഡ സ്റ്റേഷനിൽ സുരക്ഷിതമായ ലോക്കറിൽ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരനായ ഗാർഡയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

