ഡബ്ലിൻ: പലിശനിരക്ക് കുറഞ്ഞിട്ടും മോർട്ട്ഗേജ് ചിലവ് ഉയർന്ന് തന്നെ തുടരുന്ന യൂറോസോൺ രാജ്യമായി അയർലൻഡ്. യൂറോസോൺ രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണ് അയർലൻഡിനുള്ളത്. ജൂൺ അവസാനത്തോടെ പുതിയ ഐറിഷ് മോർട്ട്ഗേജ് കരാറുകളുടെ ശരാശരി പലിശ നിരക്ക് 3.6 ശതമാനം ആയി ഉയർന്നു. 3.29 ശതമാനമാണ് യൂറോസോൺ ശരാശരി നിരക്ക്.
കൂടുതൽ മൂലധനം കൈവശം വയ്ക്കാൻ ഐറിഷ് വായ്പാദാതാക്കളെ നിർബന്ധിതരാക്കുന്ന നിയന്ത്രണ ആവശ്യകതകളാണ് അയർലൻഡിൽ മോർട്ട്ഗേജ് ചിലവ് ഉയർന്ന് നിൽക്കാൻ കാരണം എന്നാണ് ഐറിഷ് മോർട്ട്ഗേജ് അഡൈ്വസേഴ്സിന്റെ ചെയർപേഴ്സൺ പറയുന്നത്.
Discussion about this post

