ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടത്തിയ പരിശോധനയിൽ 1,68,000 യൂറോ വിലവരുന്ന കഞ്ചാവ് ശേഖരമാണ് കണ്ടെത്തിയത്.
കൂലോക്ക് മേഖല കേന്ദ്രീകരിച്ചായിരുന്നു പോലീസ് പരിശോധന. രാത്രി പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ 20 കാരനായ യുവാവിനെ പോലീസ് കാണുകയായിരുന്നു. തുടർന്ന് ഇയാളെ പരിശോധിച്ചപ്പോൾ 5,000 യൂറോയുടെ കഞ്ചാവ് പിടികൂടി. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂലോക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇതിൽ 1,63,000 യൂറോയുടെ കഞ്ചാവ് പിടിച്ചു. സംഭവത്തിൽ 20 കാരന് പുറമേ മറ്റൊരു 20 കാരനും 40 കാരനുമാണ് അറസ്റ്റിലായത്.

