വാട്ടർഫോർഡ്: വംശീയ ആക്രമണത്തിന് ഇരയായ ആറ് വയസ്സുകാരിയെയും കുടുംബത്തെയും സന്ദർശിച്ച് വാട്ടർഫോർഡ് മേയറും കൗൺസിലറും. കഴിഞ്ഞ ദിവസമാണ് ഇരുവരും കുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടിയോടും വീട്ടുകാരും സംസാരിച്ച മേയറും കൗൺസിലറും കുടുംബത്തിന് പൂർണ പിന്തുണ ഉറപ്പ് നൽകി. വാട്ടർഫോർഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളും ഇവർക്കൊപ്പം കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു.
ഗാർഡ സൂപ്രണ്ടുമായി സംസാരിച്ച് അന്വേഷണം ശക്തമാക്കുമെന്ന് മേയർ കുടുംബത്തോട് പറഞ്ഞു. വാട്ടർഫോർഡിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. വംശീയ പ്രശ്നങ്ങളെ നേരിടാൻ 30 അംഗ കൗൺസിൽ നടപടികൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
Discussion about this post

