ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്ക് സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ചവരെയാണ് ( 15,16,17) കൺവെൻഷൻ. ലിമെറിക്ക്, പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് കൺവെൻഷൻ നടക്കുക.
കോട്ടയം പാമ്പാടി, ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. കൺവെൻഷന്റെ ഭാഗമാകാൻ കഴിഞ്ഞ ദിവസം തന്നെ ഇവർ ലിമെറിക്കിൽ എത്തിയിരുന്നു. ധ്യാനദിവസങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഉച്ചയ്ക്ക് ലഘുഭക്ഷണം നൽകും. ഇതിന് പുറമേ മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പ്രത്യേക ധ്യാനവും കൺവെൻഷനിൽ നടക്കും.

