ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്ക് സംഘടിപ്പിക്കുന്ന ലിമെറിക്ക് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും. കൺവെൻഷനിൽ പങ്കുചേരുന്നതിനായി ധ്യാന ഗുരുക്കന്മാർ ലിമെറിക്കിൽ എത്തി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൺവെൻഷൻ.
കോട്ടയം പാമ്പാടി, ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെ പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്
ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, മോനച്ചൻ നരകത്തറ: 0877553271, ജോഷൻ കെ.ആന്റണി: 0899753535

