ഡബ്ലിൻ: അയർലൻഡിലെ കാർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. ചൂട് കൂടുന്ന സാഹചര്യത്തിൽ ചില വസ്തുക്കൾ കാറുകളിൽ സൂക്ഷിക്കരുതെന്നാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശം. വളർത്തുമൃഗങ്ങളെ കാറുകളിൽ ഇരുത്തി പോകരുതെന്നും മുന്നറിയിപ്പുണ്ട്.
വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി, സൺഗ്ലാസ്, സൺസ്ക്രീൻ, മരുന്നുകൾ, ചാർജറുകൾ, പവർ ബാങ്കുകൾ എന്നിവ കാറിൽ സൂക്ഷിക്കരുത്. വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂര്യപ്രകാശവുമായി സമ്പർക്കത്തിൽ വരുമ്പോൾ രാസപ്രവർത്തനം ഉണ്ടാകുകയും രാസവസ്തുക്കൾ വെള്ളത്തിൽ കലരുകയും ചെയ്യും. ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സൺഗ്ലാസുകൾ കാറിൽ സൂക്ഷിക്കുമ്പോൾ വെയിലേറ്റ് പൊട്ടാൻ ഇടയുണ്ട്. സൺസ്ക്രീനിന്റെയും മരുന്നുകളുടെയും ഗുണം ദീർഘനേരം വെയിലേറ്റാൽ കുറഞ്ഞേക്കാം. പവർ ബാങ്കുകൾ ചാർജറുകൾ എന്നിവ പൊട്ടിത്തെറിയ്ക്കാൻ സാദ്ധ്യതയുണ്ട്.

