വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ മുങ്ങിമരണം. 60 വയസ്സുകാരനാണ് കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
നീന്തുന്നതിനിടെ 60 കാരൻ അവശനിലയിൽ ആകുകയായിരുന്നു. ഉടനെ കോസ്റ്റ്ഗാർഡും മറ്റ് രക്ഷാപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ 11 മണിയോടെയാണ് അദ്ദേഹത്തെ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞത്. അപ്പോഴേയ്ക്കും അദ്ദേഹത്തിന് ജീവൻ നഷ്ടമായിരുന്നു.
അതേസമയം അയർലൻഡിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ച കടലിൽ നീന്താൻ ഇറങ്ങിയ 20 കാരൻ മുങ്ങിമരിച്ചിരുന്നു. കടലിൽ നീന്താൻ പോകുന്നവർ ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
Discussion about this post

