- ലോകത്തിലെ ഏറ്റവും മലിനമായ രാജ്യം; നാണക്കേടിന്റെ റെക്കോർഡുകൾ അലങ്കാരമാക്കി പാകിസ്താൻ, രണ്ടാം സ്ഥാനം ബംഗ്ലാദേശിന്
- അയർലൻഡ് തണുക്കുന്നു; ഇന്ന് മഴ
- കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു; റിപ്പോർട്ട് പുറത്ത്
- പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂകൾ; ടാങ്കറുകൾ ആക്രമണ ഭീഷണിയിൽ; ഇന്ധന പ്രതിസന്ധിയിൽ വലഞ്ഞ് ബംഗ്ലാദേശ്
- എല്ലാ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ; അത് പാലിച്ചില്ലെങ്കിൽ, പ്രതികരണം അതനുസരിച്ചായിരിക്കും ; പിണറായി വിജയൻ
- ‘ തെറ്റ് എന്റെ ഭാഗത്താണ് , ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു ‘ ; ഇതാണ് മുഖ്യമന്ത്രിയോട് ചോദ്യമുന്നയിക്കാൻ ശ്രമിച്ച ദാസ് പി ജോർജ്
- മോർട്ട്ഗേജ് സ്വിച്ചിംഗ്; പുതിയ മാറ്റങ്ങളുമായി സെൻട്രൽ ബാങ്ക്
- ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ : മോഹൻലാലിന്റെ കേസ് പരിഗണിച്ച് കോടതി
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും മഴ. ഇതേ തുടർന്ന് മെറ്റ് ഐറാൻ പുറപ്പെടുവിച്ച യെല്ലോ വാണിംഗ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നിലവിൽവരും. നാളെ രാവിലെ 9 മണിവരെയാണ് മുന്നറിയിപ്പ്. മൂന്ന് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. അതിശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണം ആയേക്കാം. ഇന്ന് മുഴുവനും അതിശക്തമായ മഴ തുടരും. പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നായിരിക്കും മഴ എത്തുക. മഴ നാളെ രാവിലെയും തുടരും.
ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാത്രി 10.40 ഓടെയായിരുന്നു സംഭവം. ഇയാളുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ന്യൂടൗണാർഡ് റോഡിൽ ഇന്നലെ രാത്രി 10.40 ഓടെയായിരുന്നു സംഭവം. ഇയാൾ സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് വിറ്റോ കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് സാരമായി പരിക്കേറ്റു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ഡബ്ലിൻ: ഹെർസോഗ് പാർക്ക് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അത് തെറ്റായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു സൈമൺ ഹാരിസിന്റെ പ്രതികരണം. 1983 മുതൽ 1993 വരെ ഇസ്രായേലിന്റെ പ്രസിഡന്റ് ആയിരുന്ന ചൈം ഹെർസോഗിന്റെ പേരാണ് സൗത്ത് ഡബ്ലിനിലെ ഹെർസോഗ് പാർക്കിന് നൽകിയിരിക്കുന്നത്. ഹെർസോഗ് പാർക്ക് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തെ പൂർണമായും എതിർക്കുന്നു. അത് തെറ്റാണ്. നമ്മളുടേത് എല്ലാവരെയും ഉൾപ്പൊള്ളുന്ന റിപ്പബ്ലിക് ആണ്. ഈ നയത്തിന് എതിരാണ് ഇപ്പോഴത്തെ നിർദ്ദേശം. ഈ നിർദ്ദേശത്തെ എതിർക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ലിമെറിക്കിലെ റാത്ത്കീലിൽ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ന്യൂ റോഡിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. പ്രദേശത്തെ മറ്റൊരു വീട്ടുകാരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. ഇരു വീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വെടിവയ്പ്പിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: അയർലൻഡിലെ ഹെൽത്ത് കെയർ വർക്കർമാർക്ക് ഇനി എച്ച്എസ്ഇയിലും പ്രവേശനം ലഭിക്കും. ഓവർസീസ് ഹെൽത്ത് ആൻഡ് ഹോം കെയേഴ്‌സ് ഇൻ അയർലൻഡിന്റെ (ഐ2ഐ) നിരന്തര ഇടപെടലിനെ തുടർന്നാണ് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും അവസരം ലഭിച്ചിരിക്കുന്നത്. നേരത്തെ ഇവർക്ക് സ്വകാര്യ മേഖലയിൽ മാത്രമായിരുന്നു അവസരം ലഭിച്ചിരുന്നത്. എച്ച്എസ്ഇയിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവസരം നൽകാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഐ2ഐ ക്യാമ്പയ്‌ന് നേതൃത്വം നൽകുന്ന അഡ്മിൻ ബിനീഷ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പും ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഫെർമനാഗ് : കൗണ്ടി ഫെർമനാഗിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. രണ്ട് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ മരിക്കുകയായിരുന്നു. എന്നിസ്‌കില്ലനിൽ ആണ് അപകടം ഉണ്ടായത്. യുവാക്കൾ സഞ്ചരിച്ച കാറും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: ഐറിഷ് കമ്പനിയായ കോവാലെനിലെ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്. 400 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. മെറ്റയ്ക്ക് സർവ്വീസ് നൽകിയിരുന്ന കമ്പനിയാണ് കോവാലെൻ. അതേസമയം അപ്രതീക്ഷിതമായ പിരിച്ചുവിടൽ വാർത്ത ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്. എഐ അനോട്ടേറ്റർ റോളുകളിലുള്ള 310 ലധികം പേർക്കും ക്വാളിറ്റി അനലിറ്റിക്‌സിലെ 59 പേർക്കും, മാനേജ്‌മെന്റ് , സപ്പോർട്ട് റോളുകളിലുള്ള 51 പേർക്കും ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. തൊഴിൽ ബാധിതരായവർക്ക് കമ്പനി പിരിച്ചുവിടൽ വേതനം മാത്രമേ നൽകുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഡബ്ലിൻ 18 ലെ ഫോക്‌സ്‌റോക്കിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതല്ല. വെള്ളിയാഴ്ച രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു ഇരുവരും. ഇതിനിടെ നിയന്ത്രണംവിട്ട കാർ ഇവരെ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ഇവർക്കൊഴികെ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണം എന്നാണ് പോലീസ് നിർദ്ദേശം.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ഡൺമുറിയിൽ പൈപ്പ് ബോംബ് കണ്ടെത്തി. അരീമ ഡ്രൈവിൽ ആയിരുന്നു സംഭവം. പോലീസും അടിയന്തിര സേവനങ്ങളും എത്തി ബോംബ് നിർവ്വീര്യമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശവാസികൾ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും വിദഗ്ധ സംഘവും എത്തി നടത്തിയ പരിശോധനയിൽ പൈപ്പ് ബോംബുകളാണെന്ന് വ്യക്തമാകുകയായിരുന്നു. പിന്നാലെ ദ്രുതഗതിയിൽ സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. പിന്നീട് നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ഉണ്ടായ വാഹനാപകടത്തിൽ ബസ് ഐറാൻ കോച്ചിന് പരിക്ക്. എന്നിസ്‌ക്കില്ലെനിലെ ഡെറിലിൻ റോഡിൽ ആയിരുന്നു സംഭവം. ബസ് ഐറാൻ കോച്ചിന്റെ പരിക്ക് സാരമുള്ളതല്ല. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. യാത്രികരെയും വഹിച്ച് പോകുന്നതിനിടെ ബസിൽ മറ്റൊരു കാർ ഇടിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ തന്നെ പോലീസും അടിയന്തിര സേനാംഗങ്ങളും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർക്കും നിസാര പരിക്കുകൾ ഉണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
