Author: sreejithakvijayan

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി ഹാളിൽ പലസ്തീൻ പതാക ഉയർത്തി. ഇന്നലെ വൈകീട്ട് ചേർന്ന കൗൺസിൽ യോഗത്തിൽ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് പതാക ഉയർത്തിയത്. അതേസമയം ഇത് രണ്ടാമത്തെ തവണയാണ് വിഷയത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സിറ്റി ഹാളിൽ പതാക സ്ഥാപിക്കുന്നത് സംബന്ധിച്ച് സിൻ ഫെയിനാണ് പ്രമേയം കൊണ്ടുവന്നത്. ഇത് 32 വോട്ടുകൾക്ക് പാസാകുകയായിരുന്നു. അതേസമയം 28 പേർ ഇത് എതിർത്തു. ഇക്കഴിഞ്ഞ ജനുവരിയില് ആൻ അലയൻസ് പാർട്ടിയും സമാന പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ 11 നെതിരെ 49 വോട്ടുകൾക്ക് ഇത് പരാജയപ്പെടുകയായിരുന്നു.

Read More

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ സ്‌കൂളിന്റെ നിർമ്മാണ പദ്ധതികൾക്ക് പ്രാധാന്യം നൽകണമെന്നും നിലവിലെ പദ്ധതികൾ വേഗത്തിൽ ആക്കണമെന്നും ആവശ്യം. സ്ലൈഗോ കൗണ്ടി കൗൺസിലിലെ കൗൺസിലർമാരാണ് വിദ്യാഭ്യാസ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർമാർ പിന്തുണച്ചു. കൗൺസിലർ മേരി കാസർലിയാണ് പ്രമേയം അവതരിപ്പിച്ചത്. ഗെയ്ൽസ്‌കോയിൽ ച്‌നോക് നാ റീ, ഉർസുലിൻ കോളേജ്, ഗ്രേഞ്ച് പോസ്റ്റ് പ്രൈമറി സ്‌കൂൾ എന്നീ നിർമ്മാണ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം എന്ന് പ്രമേയം മന്ത്രിയോട് ആവശ്യപ്പെട്ടു. കാലതാമസത്തെ തുടർന്ന് ഉർസുലിൻ കോളേജിന്റെ ആസൂത്രണ അനുമതി നഷ്ടമാകുമോയെന്ന് ഭയമുണ്ടെന്നും കൗൺസിലർമാർ പ്രതികരിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തെ തുടർന്ന് വാഹന യാത്രികർക്ക് ബുദ്ധിമുട്ട് നേരിടാം. ഇന്ന്  നഗരത്തിൽ മുഴുവനായി യാത്രയ്ക്ക് തടസ്സം നേരിടാം. സുരക്ഷയെ കരുതി നഗരത്തിന്റെ പല ഭാഗങ്ങളും പോലീസ് അടച്ചിട്ടുണ്ട്. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണം. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഫീനിക്‌സ് പാർക്കിലെ ചെസ്റ്റർഫീൽഡ് അവന്യൂ അടച്ചിടും. പ്രസിഡന്റ് കാതറിൻ കനോലിയെ കാണാൻ സെലൻസ്‌കി എത്തുന്ന പശ്ചാത്തലത്തിലാണ് ഇത്.  കിൽഡെയർ സ്ട്രീറ്റ്, മെറിയോൺ സ്ട്രീറ്റ്, മെറിയോൺ സ്‌ക്വയർ, ഗവൺമെന്റ് ബിൽഡിംഗ്‌സ് ഏരിയ എന്നിവിടങ്ങളിൽ രാവിലെ 11 മണി മുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽവരും. സെന്റ് സ്റ്റീഫൻസ് ഗ്രീൻ സൗത്ത് ആൻഡ് ഈസ്റ്റ്, ലീസൺ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30 മുതൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. അതേസമയം സെലൻസ്‌കിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അതീവ സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഭീഷണി ഉയർന്ന നേതാക്കൾക്ക് പോലീസ് പ്രത്യേക ശ്രദ്ധ നൽകിവരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത്. ന്യൂറി, മോർണെ, ഡൗൺ എന്നിവിടങ്ങളിലെ കൗൺസിലർമാരുടെയും എംഎൽഎമാരുടെയും നീക്കങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നായിരുന്നു വീഡിയോയിൽ സംഘം പറഞ്ഞത്. ഇവരുടെ വിലാസങ്ങളും മറ്റ് വിവരങ്ങളും തങ്ങളുടെ പക്കൽ ഉണ്ടെന്നും ഇവർ പറഞ്ഞിരുന്നു. ന്യൂ റിപ്പബ്ലിക്കൻ മൂവ്‌മെന്റ് എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇവർ ഭീഷണിയുമായി രംഗത്ത് എത്തിയത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ഇടിമിന്നലിന് സാധ്യതയുണ്ടെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. പൊതുവെ അസ്ഥിര കാലാവസ്ഥയായിരിക്കും ഈ വാരം അനുഭവപ്പെടുക. അതേസമയം വെയിലും കൂടുതലായിരിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. നേരിയ കാറ്റ് വീശാം. വെയിലുള്ള കാലാവസ്ഥ ഉണ്ടാകും. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വൈകീട്ടോടെ ചില ഭാഗങ്ങളിൽ മഴ കനക്കാം. മഴയോടൊപ്പം അതിശക്തമായ ഇടിമിന്നലും അനുഭവപ്പെടും.

Read More

ഡബ്ലിൻ: ഫിക്‌സ്ഡ് ചാർജ് മോഡലിനെതിരെ പ്രതിഷേധം ശക്തമാക്കി ഊബർ ടാക്‌സി ഡ്രൈവർമാർ. ഡബ്ലിനിൽ നാളെയും പ്രതിഷേധിക്കും. ഉച്ചയ്ക്ക് ശേഷം ആയിരിക്കും ഡബ്ലിൻ നഗരത്തിൽ ഊബർ ടാക്സി ഡ്രെെവർമാർ അണിനിരക്കുക. കഴിഞ്ഞ വാരത്തിലും ഡ്രൈവർമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ 1500 ഓളം ഊബർ ഡ്രൈവർമാർ പ്രതിഷേധത്തിന്റെ ഭാഗമായി. എന്നാൽ നാളെ നടക്കുന്ന പ്രതിഷേധത്തിൽ കൂടുതൽ പേർ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ആറായിരത്തിലധികം ഊബർ ഡ്രൈവർമാരാണ് അയർലൻഡിൽ ഉള്ളത്. ഫിക്‌സ്ഡ് ചാർജ് മോഡൽ കൊള്ളയാണെന്നും ഇത് കടുത്ത സാമ്പത്തിക ആഘാതം സൃഷ്ടിക്കുമെന്നാണ് ഊബർ ഡ്രൈവർമാർ വ്യക്തമാക്കുന്നത്.

Read More

കാവൻ: കൗണ്ടി കാവനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. കൗണ്ടിയിലെ ടർക്കി ഫാമിലാണ് രോഗം കണ്ടെത്തിയത്. അതേസമയം രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിക്കുന്നത് കാർഷിക മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൃഷിവകുപ്പാണ് കാവനിലെ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഫാമിന് സമീപത്തെ പ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് അഞ്ചാമത്തെ പ്രദേശത്താണ് രോഗം സ്ഥിരീകരിക്കുന്നത്. ഹൗസിംഗ് ഓർഡർ നിലനിൽക്കെയാണ് പക്ഷികളിൽ രോഗബാധ കണ്ടെത്തിയത് എന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതുവരെ കാർലോ, മീത്ത്, മൊനാഘൻ, ലാവോയിസ്, കാവൻ എന്നീ കൗണ്ടികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

Read More

ബെൽഫാസ്റ്റ്: യൂറോപ്യൻ യൂണിയനിൽ ഇറക്കുമതി ചെയ്ത ബ്രസീലിയൻ ബീഫ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് യൂറോപ്യൻ കമ്മീഷൻ. ഇവ ഭക്ഷിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നത്തിന് കാരണമാകുമെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ബീഫിൽ നിരോധിത ഹോർമോണുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം ആദ്യം ഇറക്കുമതി ചെയ്ത ഇറച്ചിയിലാണ് ഹോർമോൺ സാന്നിദ്ധ്യം. നോർതേൺ അയർലൻഡ്, ജർമ്മനി, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇറച്ചി ഉത്പന്നം എത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വീണ്ടും വർധിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ വിലക്കയറ്റം 3 ശതമാനത്തിലധികം വർധിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഭക്ഷ്യ, ഊർജ്ജ ചിലവുകളിൽ വന്ന വർധനവാണ് മൊത്തത്തിലുള്ള വിലക്കയറ്റത്തിന് കാരണം ആയത്. ഹാർമോണൈസ്ഡ് ഇൻഡെക്‌സ് ഓഫ് കൺസ്യൂമർ പ്രൈസിന്റെ ഏറ്റവും പുതിയ ഫ്‌ളാഷ് എസ്റ്റിമേറ്റ് നവംബറിൽ വാർഷിക വില വളർച്ചാ നിരക്ക് 3.2 ശതമാനമായി ഉയർത്തി. നേരത്തെ ഇത് 2.8 ശതമാനം ആയിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലയിൽ 4.2 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ഇതേ സമയം ഊർജ്ജ വിലകൾ 3.3 ശതമാനം വർധിച്ചു. ഈ വർഷം ഒക്ടോബർ മുതൽ ആകെ വിലക്കയറ്റം 0.2 ശതമാനം ആയിരുന്നു. ഭക്ഷ്യ, ഊർജ്ജ വിലകളിൽ 0.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

Read More

ഡബ്ലിൻ: ഭക്ഷ്യ അനുബന്ധ ടൂറിസത്തിന് പ്രധാന്യം നൽകി അയർലൻഡിന്റെ പുതിയ ദേശീയ ടൂറിസം നയം. ഇന്നലെ എന്റർപ്രൈസ്, ടൂറിസം, തൊഴിൽ മന്ത്രി പീറ്റർ ബർക്കാണ് പുതിയ നയം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അയർലൻഡിലേക്ക് കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യം. ഭക്ഷ്യ അനുബന്ധ ടൂറിസം മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ ആയിരിക്കും സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന് പുറമേ മറ്റ് 71 നിർദ്ദേശങ്ങൾ കൂടി പുതിയ ദേശീയ ടൂറിസം നയത്തിൽ ഉൾപ്പെടുന്നു. പുതിയ എയർ ആക്‌സസ് പ്രോഗ്രാം ഉൾപ്പെടെ സർക്കാർ പരിഗണിക്കുന്നുണ്ട്.

Read More